തൃശൂർ: കാറിന് മുകളിലേക്ക് ബസ് മറിഞ്ഞ് വീണ് അപകടം. നിർത്തിയിട്ട കാറിന് മുകളിലേക്കാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വീണത്. ദേശീയപാതയിൽ തൃശൂർ-ആമ്പല്ലൂര്‍ സിഗ്നല്‍ ജങ്ഷനിലാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് യാത്രികരായ അഞ്ച് പേർക്ക് പരിക്കേറ്റു. കാറിന്റെ പുറകിലായാണ് ബസ് ചെരിഞ്ഞ് വീണത്. കാറിന്റെ പിൻസീറ്റിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പുതുക്കാട് പോലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING


വേഗതയിൽ വന്നിരുന്ന ബസ് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കാസര്‍കോട് നിന്ന് മൂന്നാറിലേക്ക് വിനോദയാത്രപോയ ബസും മൂര്‍ക്കനാട് നിന്ന് തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ആമ്പല്ലൂര്‍ സിഗ്നലില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ആമ്പല്ലൂരിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് തകര്‍ന്നിരുന്നു. സി​ഗ്നൽ ലൈറ്റ് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത റോഡിലേക്ക് മാറ്റിയിട്ട നിലയിലാണ് സി​ഗ്നൽ. സിഗ്നല്‍ ലെെറ്റ് പുനസ്ഥാപിക്കാത്തത് മൂലം ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ ശരിയായി കാണാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.