Bus Accident : തൃശൂരിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു
ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. കൊണ്ടാഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്.
തൃശ്ശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. റിപ്പോർട്ടുകൾ അനുസരിച്ച് ബസിൽ അമ്പതോളം പേരാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശൂർ - തിരുവില്വാമല റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. കൊണ്ടാഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റോഡിന്റെ പണികൾ നടക്കുന്നത് കൊണ്ടാണ് ബസ് കൊണ്ടാഴി വഴി തിരിച്ച് വിട്ടത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഈ വഴി ബസ് തിരിച്ച് വിടാൻ ആരംഭിച്ചത്. അതിനാൽ തന്നെ വണ്ടിയുടെ ഡ്രൈവർക്ക് ഈ വഴി പരിചയം ഇല്ലായിരുന്നുവെന്നും അതാണ് അപകടത്തിന് കാരണം ആക്കിയതെന്നുമാണ് പ്രാഥമിക നിഗമനം. വിദ്യാർഥികൾ ഉൾപ്പടെയുള്ള നിരവധി പേർ ബേസിൽ ഉണ്ടയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ആരുടേയും നില ഗുരുതരമല്ല. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...