തൃശൂരിലെ മത്സരയോട വാഹനാപകം; ഥാറിൽ സഞ്ചരിച്ച രണ്ട് പേർ പിടിയിൽ
ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. ബി.എം.ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയാണ് ഥാർ, ടാക്സി കാറിലിടിച്ചത്. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു.
തൃശൂർ: തൃശൂർ കൊട്ടേക്കാട് മത്സരയോട്ടം നടത്തി വയോധികൻറെ ജീവനെടുത്ത സംഭവത്തിൽ അപകടമുണ്ടാക്കിയ ഥാറിലുണ്ടായിരുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞു. പിടിയിലായ ഡ്രൈവർ ഷെറിനൊപ്പമുണ്ടായിരുന്നവരാണ് ഇരുവരും. അപകടത്തിന് പിന്നാലെ ഓടിപ്പോയ ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അതേ സമയം സംഭവത്തിൽ മോട്ടോർ വാഹനവകുപ്പും നടപടി തുടങ്ങി. മൽസരയോട്ട അപകടത്തിൽ ഉൾപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കേസിലെ ഥാര്‍ ഡ്രൈവറായ അയന്തോള്‍ സ്വദേശി ഷെറിനെ മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വ്വമായ നരഹത്യക്കും കേസെടുത്ത് അറസ്റ്റ് ചെയ്തു. ഷെറിന്‍ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ബി.എം.ഡബ്ല്യു കാറും ഥാറും അമിതവേഗതയിലെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നു. അപകടത്തിൽ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്.
Read Also: ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ
രവിശങ്കറിന്‍റെ ഭാര്യ, മകൾ, ചെറുമകൾ, ടാക്സി ഡ്രൈവർ രാജൻ എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. ബി.എം.ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയാണ് ഥാർ, ടാക്സി കാറിലിടിച്ചത്. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു.
ഇടിച്ച വാഹനത്തിന്‍റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്സി ഡ്രൈവര്‍ രാജന്‍ പറഞ്ഞു. ഥാറിൽ ഉണ്ടായിരുന്ന ഷെറിനെ സംഭവസ്ഥലത്ത് വെച്ചുതന്നെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഥാറിൽ ഉണ്ടായിരുന്നവരും ബി.എം.ഡബ്ള്യു ഓടിച്ചിരുന്നയാളും തമ്മിൽ മുൻ പരിചയമില്ലെന്നാണ് ഷെറിന്‍റെ മൊഴി. എന്നാൽ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
Read Also: NEET Dress Code Row: അടിവസ്ത്രം അഴിപ്പിച്ച സംഭവം: 2 അധ്യാപകർ കൂടി അറസ്റ്റിൽ
അതേ സമയം സംഭവത്തിൽ മോട്ടോർ വാഹനവകുപ്പും നടപടി തുടങ്ങി. മൽസരയോട്ട അപകടത്തിൽ ഉൾപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കും. ഇതിൻറെ അന്വേഷണം ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ച ശേഷം വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...