Kochi: തൃ​ശൂ​ര്‍ കു​ട്ട​നെ​ല്ലൂ​രി​ല്‍ വ​നിതാ  ഡോ​ക്​​ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പോലീസ് (Kerala Police) കസ്റ്റഡിയില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാവിലെയാണ്  തൃശൂര്‍ പൂങ്കുന്നത്ത് നിന്ന്‌ പോലീസ് പ്രതിയെ പിടികൂടിയത്‌. സുഹൃത്ത് മഹേഷാണ്  പോലീസ് പിടിയിലായത്.


മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയെ  കഴിഞ്ഞ ചൊവാഴ്ച്ചയാണ് ഇയാള്‍  കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് കുത്തിക്കൊല്ലുന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കൃത്യം നടത്തിയ ശേഷം കാറില്‍ രക്ഷപ്പെട്ട ഇയാളെ  ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് പിടികൂടുന്നത്.


അതേസമയം, കൊലപാതകം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളാണ്  ഇപ്പോള്‍ പുറത്തു വരുന്നത്.  പണമിടപടാണ് കൊലപാതകത്തിന് പിന്നിലെ മുഖ്യ കാരണമെന്ന് പോലീസിന് മുന്‍പേ തന്നെ  സൂചനയുണ്ടായിരുന്നു. എന്നാല്‍, അത്  സംബന്ധിച്ച  കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത് മഹേഷ്‌ പോലീസിന്‍റെ  പിടിയിലായതിന് ശേഷമാണ്.  


മഹേഷ്‌ സോനയില്‍ നിന്നും തട്ടിയെടുത്തത്  ല​ക്ഷ​ങ്ങളാണ്  എന്നാണ് റിപ്പോര്‍ട്ട്.  മ​ഹേ​ഷി​ന്‍റെ  സാമ്പത്തിക  ചൂ​ഷ​ണ​വും പീ​ഡ​ന​ങ്ങ​ളും വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തും അ​വ​ര്‍ പ​രാ​തി ന​ല്‍​കി​യ​തു​മാ​ണ്​ കൊ​ല​ക്ക്​ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ പോ​ലീ​സ്​ പ​റ​യു​ന്നു. മ​ഹേ​ഷ്​ പ​ല​പ്പോ​ഴാ​യി 35 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കൈ​ക്ക​ലാ​ക്കി​യ​താ​യി സോ​ന​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.


മഹേഷ് സോനയില്‍നിന്ന് പലതവണയായി ലക്ഷങ്ങളാണ്  കൈക്കലാക്കിയത്. തുടക്കത്തില്‍ ഇന്‍റീരിയര്‍ ഡിസൈനി൦ഗ്  ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്‍റെ നടത്തിപ്പില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് സോന വീട്ടുകാരെ കാര്യം ധരിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.


കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ മൂ​ങ്ങാം​കു​ന്ന്​ വ​ലി​യ​കു​ള​ങ്ങ​ര​യി​ല്‍ കെ.​എ​സ്. ​ജോ​സ്​-​​ഷെ​ര്‍​ളി ദമ്പതി​തി​ക​ളു​ടെ മ​ക​ളാ​ണ്​ സോ​ന. കോ​ള​ജ്​ പ​ഠ​ന​കാ​ലം മു​ത​ല്‍ പാ​വ​റ​ട്ടി സ്വ​ദേ​ശി മ​ഹേ​ഷും സോ​ന​യും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​തി​നി​ടെ അ​ങ്ക​മാ​ലി സ്വ​േ​​ദ​ശി​യു​മാ​യി സോ​ന​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞെ​ങ്കി​ലും വൈ​കാ​തെ പി​രി​ഞ്ഞു. വി​ദേ​ശ​ത്താ​യി​രു​ന്ന സോ​ന​യെ മ​ഹേ​ഷ്​ നി​ര്‍​ബ​ന്ധി​ച്ചാ​ണ്​ നാ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന്​ കു​ട്ട​ന​ല്ലൂ​രി​ല്‍ ​ദാന്താശുപത്രി  തു​ട​ങ്ങി​യ​ത്. 


ക്ലി​നി​ക്കി​ന്‍റെ ഇ​ന്‍​റീ​രി​യ​ര്‍ ജോ​ലി​ക​ള്‍​ക്കെ​ന്ന പേ​രി​ല്‍ ആ​റ​ര ല​ക്ഷ​വും സ്ഥാ​പ​ന​ത്തി​ന്‍റെ  വ​രു​മാ​ന​മാ​യ 22 ല​ക്ഷ​വും ചി​ട്ടി​യി​ലൂ​ടെ ല​ഭി​ച്ച ഏ​ഴു ല​ക്ഷ​വും മ​ഹേ​ഷ്​ കൈ​ക്ക​ലാ​ക്കി. ഒ​രു​മി​ച്ചു​ള്ള താ​മ​സ​വും സാമ്പത്തിക  ഇ​ട​പാ​ടു​ക​ളും വീ​ട്ടു​കാ​രെ അ​റി​യി​ച്ചാ​ല്‍ ​കൊ​ന്നു​ക​ള​യു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു​പോ​കു​മെ​ന്നാ​യ​തോ​ടെ സോ​ന കാ​ര്യ​ങ്ങ​ള്‍ വീ​ട്ടു​കാ​രെ ധ​രി​പ്പി​ച്ചു. സെ​പ്​​റ്റം​ബ​ര്‍ 25ന്​ ​വീ​ട്ടു​കാ​ര്‍ തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ്​ ക​മ്മീ​ഷ​ണ​ര്‍​ക്ക്​ ന​ല്‍​കി​യ പ​രാ​തി പ്ര​കാ​രം ഒ​ല്ലൂ​ര്‍ സി.​ഐ 29ന്​ ​സോ​ന​യെ​യും പി​താ​വി​നെ​യും സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​പ്പി​ച്ചു. മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ന്നി​ട്ടും മ​ഹേ​ഷ്​ എ​ത്തി​യി​ല്ല. തു​ട​ര്‍​ന്ന്​ ക്ലി​നി​ക്കി​ലെ​ത്തി​യ സോ​ന​യോ​ടും പി​താ​വി​നോ​ടും മ​ധ്യ​സ്ഥ​ച​ര്‍​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്ന്​ മ​ഹേ​ഷ്​ സു​ഹൃ​ത്ത്​ വ​ഴി അ​റി​യി​ച്ചു.


Also read: Political Murder: CPM ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി


ക്ലി​നി​ക്കി​ലെ ഇ​ന്‍​റീ​രി​യ​ര്‍ ജോ​ലി​ക​ളു​ടെ വ​ക​യി​ല്‍ 20 ല​ക്ഷം കൂ​ടി കി​ട്ടി​യാ​ലേ വി​ട്ടു​വീ​ഴ്​​ച​ക്കു​ള്ളൂ എ​ന്നാ​യി​രു​ന്നു അ​വി​ടെ​യെ​ത്തി​യ മ​ഹേ​ഷിന്‍റെ  നി​ല​പാ​ട്. എ​ന്നാ​ല്‍, കൈ​ക്ക​ലാ​ക്കി​യ പ​ണം മു​ഴു​വ​ന്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു സോ​ന​യു​ടെ വീ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.


കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെയാണ് ഈ കൊടും ക്രൂരതയ്ക്ക് മഹേഷ്‌ തുനിഞ്ഞത്.