TN Prathapan: സുരേഷ് ഗോപി നല്ല സിനിമാനടൻ, തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും- ടി.എൻ പ്രതാപന്‍
ദേശീയതലത്തിൽ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണ്. എന്നാൽ, കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മുഖ്യമത്സരം
തൃശ്ശൂർ: തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി. മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമെന്ന് ടി.എൻ പ്രതാപന്‍ എം.പി.. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ടി.എന്‍ പ്രതാപന്‍ നയിക്കുന്ന 'വെറുപ്പിനെതിരെ സ്‌നേഹ സന്ദേശയാത്ര'യുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..
ദേശീയതലത്തിൽ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണ്. എന്നാൽ, കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മുഖ്യമത്സരം. ഏതെങ്കിലും ഒത്തുതീർപ്പിൻ്റെ ഭാഗമായി ബി.ജെ.പിയെ സഹായിക്കാൻ സി.പി.എം ശ്രമിച്ചാൽ തൃശൂരിലെ നല്ല കമ്മ്യൂണിസ്റ്റുകാർ ചുട്ടമറുപടി നൽകും. തൃശ്ശൂരില്‍ ബി.ജെ.പി. മൂന്നാം സ്ഥാനത്തേയ്ക്ക് പോകും. സുരേഷ് ഗോപി നല്ല സിനിമാനടനാണ്. അദ്ദേഹത്തിന് ഇനിയും സംസ്ഥാന-ദേശീയ അവാർഡുകളും കിട്ടണമെന്നാണ് ആഗ്രഹമെന്നും ടി.എന്‍ പ്രതാപൻ പറഞ്ഞു.
ഈ മാസം 20 മുതല്‍ മാര്‍ച്ച് 5 വരെ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് കാല്‍ നടയായി വെറുപ്പിനെതിരെയുള്ള സ്നേഹ സന്ദേശ യാത്ര. 20ന് വൈകിട്ട് മൂന്നിന് വടക്കേക്കാട് വെച്ച് രമേശ് ചെന്നിത്തല പദയാത്ര ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലെത്തുന്ന യാത്ര കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, വി.എം സുധീരന്‍, കെ മുരളീധരന്‍ , ശശി തരൂര്‍ തുടങ്ങി വിവിധ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.സ്‌നേഹ സന്ദേശയാത്ര'യുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു. നൂറ് സ്ഥിരം അംഗങ്ങള്‍ യാത്രയില്‍ പങ്കാളികളാവും.എം.പി വിന്‍സന്റ്, ഒ.അബ്ദുറഹ്‌മാന്‍ കുട്ടി, ജോസഫ് ചാലിശ്ശേരി, അനില്‍ അക്കര, സി.സി ശ്രീകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.