തൃശൂർ: വാനിൽ വർണ്ണ വിസ്മയമൊരുക്കി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്.  പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ ഇത്തവണയും വെടിക്കെട്ടിൽ വ്യത്യസ്തകൾ പരീക്ഷിച്ചു. ഇരു വിഭാഗങ്ങളുടേയും മത്സരം കാണാൻ ആംകാക്ഷയോടെ എത്തിയത് പതിനായിരക്കണക്കിന്  പൂരപ്രേമികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തത് ആശങ്കയായിരുന്നെങ്കിലും സാമ്പിൾ വെടിക്കെട്ട് സമയത്ത് മഴ മാറി നിന്നത് ആശ്വാസമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കാണികളും ആവേശത്തിലായി.7.25ഓടെ  തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്. പെസോയുടെ കർശന നിയന്ത്രണത്തിലായിരുന്നു സാമ്പിൾ വെടിക്കെട്ട് . ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി നൽകിയിരുന്നത്.


അതേസമയം, ഇന്ന് തൃശൂർ പൂരത്തിന്റെ വിളംബരം നടക്കും. നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വരുന്ന കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറക്കും. ഇതോടെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാകും. പതിനൊന്ന് മണിയോടെയാകും തെക്കേ ഗോപുര നട തുറക്കുക. നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.


ALSO READ: Thrissur Pooram 2023: പൂരത്തിനൊരുങ്ങി തൃശൂർ; തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റം


തെക്കേ ഗോപുര നടയിൽ നിന്ന് നെയ്തലക്കാവ് ഭഗവതി ആനപ്പുറത്ത് എഴുന്നള്ളി സ്വരാജ് റൗണ്ടിന് നടുവിലെ പൂര പറമ്പിലെത്തും. വടക്കുംനാഥന്റെ തിരുമുറ്റമായ പൂരപറമ്പിൽ പൂരം നടത്തുന്നതിന് അനുമതി തേടും. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്ര വളപ്പിൽ പ്രവേശിക്കുന്ന നെയ്തലക്കാവ് ഭഗവതി നടപ്പാണ്ടി മേളത്തിന്റെ അകമ്പടിയോടെ തെക്കേ ഗോപുരത്തിനുള്ളിലെത്തും.


ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര വാതിൽ  തുറക്കും. നട തുറക്കുന്നതോടെ കാത്തു നിൽക്കുന്ന പൂരപ്രേമികളിൽ ആഹ്ളാദാരവങ്ങളുടെ തിരയടിക്കും. ഇതോടെ പൂരചടങ്ങുകൾക്ക് തുടക്കമാകും. പൂരത്തിനോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്രദർശനം തുടരുകയാണ്. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഹാളിലുമാണ് ആനച്ചമയങ്ങളുടെ വർണ വിസ്മയം ഒരുക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.