ആനയെത്തിയാല്‍ ആളുമെത്തും... ഒരാനപ്പുറത്ത് തൃശൂര്‍ പൂരം നടത്തണമെന്ന ആവശ്യ൦ തള്ളി...
ആനയെത്തിയാല്‍ ആളുമെത്തും... ഒരാനപ്പുറത്ത് തൃശൂര്‍ പൂരം നടത്തണമെന്ന ആവശ്യ൦ തള്ളി...
തൃശൂര്‍: ഒരാനയെ മാത്രം ഉപയോഗിച്ച് പൂരം നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവും നിഷേധിച്ച് ജില്ലാ കളക്ടര്‍... ആവശ്യവുമായി പാറമേക്കാവ് ദേവസ്വ൦ ബോര്‍ഡാണ് കളക്ടറെ സമീപിച്ചത്.
അനുമതി ആവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് നേരത്തെ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. മുന്‍പ് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കില്ല. കോവിഡ് മുക്തമായ ജില്ല എന്ന പരിഗണനയുടെ പുറത്ത് ഇളവ് വേണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിരുവമ്പാടി വിഭാഗം ഇതുവരെ ഈ ആവശ്യം മുന്നോട്ട് വച്ചിട്ടില്ല.
'ഒരാനയെ മാത്രം പയോഗിച്ച് പൂരം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാലും അനുമതി നല്‍കാനാവില്ല', കളക്ടര്‍ പറഞ്ഞു. ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്ന ആശങ്കയിലാണ് ഈ തീരുമാനം.
അതേസമയം, 5 പേരെ മാത്രം പങ്കെടുപ്പിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടത്താന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആളും ആരവവും ഇല്ലാതെയാണ് ഇത്തവണ പൂരം കൊടിയേറിയത്. പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്. ആദ്യ കൊടിയേറ്റം നടന്നത് തിരുവമ്പാടിയിലാണ്. ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷം പൂജിച്ച കൊടി നേരത്തെ തയ്യാറാക്കിയ കൊടിമരത്തില്‍ കയറ്റി. 5 പേര്‍ മാത്രമേ അകത്ത് ഉണ്ടായിരുന്നുള്ളൂ.
കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ആഘോഷപൂര്‍വ്വമായ തൃശ്ശൂര്‍ പൂരവും റദ്ദാക്കിയിരിക്കുന്നത്. 58 വര്‍ഷങ്ങള്‍ക്കുശേഷ൦ ഇതാദ്യമായാണ് തൃശൂര്‍ പൂരം റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.
ഏപ്രില്‍ 1ന് നടക്കാനിരുന്ന 2 മാസം നീണ്ടുനില്‍ക്കുന്ന പൂരം എക്‌സിബിഷന്‍ അടക്കം പൂരവുമായി ബന്ധപ്പെട്ടുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡ് വേണ്ടെന്നു വച്ചിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് lock down അടക്കം കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കെ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനാണ് അധികൃതരുടെ തീരുമാനം.