തൃശ്ശൂർ: വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇറക്കിയ പുതിയ ഉത്തരവ് തൃശ്ശൂർ പൂരം വെടിക്കെട്ടിനെ ബാധിക്കുമെന്ന് മന്ത്രി കെ രാജൻ. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ പ്രധാനമായും അഞ്ച് നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂർ പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളു. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാട് മൈതാനത്ത് ഈ അകലം പാലിക്കാനാകില്ല. ഫയർലൈനും ജനങ്ങളും തമ്മിലെ അകലം 100 മീറ്റര്‍ പാലിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാൽ, തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല.


ALSO READ: യുഡിഎഫിന് മുന്നിൽ ഉപാധി വച്ച് പിവി അൻവർ; ചേലക്കരയിൽ പിന്തുണയ്ക്കണം, രമ്യാ ഹരിദാസിനെ പിൻവലിക്കണം


ഈ അകലം 60 മുതൽ 70 മീറ്റര്‍ വരെയായി കുറയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കിയത് 15 മീറ്ററാക്കി കുറയ്ക്കണം. ആശുപത്രി, സ്കൂൾ, നഴ്സിംഗ് ഹോം എന്നിവയിൽ നിന്ന് 250 മീറ്റർ അകലെ ആയിരിക്കണം വെടിക്കെട്ടുകൾ നടക്കേണ്ടതെന്ന നിബന്ധന മാറ്റണം.


തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന സമയത്ത് സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ല. അതിനാൽ സ്കൂളുകൾ എന്നത് പ്രവർത്തിക്കുന്ന സ്കൂളുകൾ ആക്കണം. ഹോസ്പിറ്റലിൽ നിന്നും നഴ്സിംഗ് ഹോമിൽ നിന്നും നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന നിബന്ധന വയ്ക്കണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകൾ ഉണ്ടാക്കിയിരിക്കുന്നത്.


ALSO READ: 'രണ്ട് തട്ടിലല്ല, പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം'; വീട്ടിലെത്തി കുടുംബാം​ഗങ്ങളെ സന്ദർശിച്ച് എംവി ​ഗോവിന്ദൻ


ഇത് കേരളത്തിനോടും പൂര പ്രേമികളോടുമുള്ള വെല്ലുവിളികളാണ്. പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിക്കും കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാർക്കും വിഷയത്തിന്‍റെ ഗൗരവം കാണിച്ച് കത്ത് നൽകും. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ  പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല. പൂരത്തെ തകർക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാകൂവെന്നും മന്ത്രി കെ രാജൻ പറഞ്ഞു.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.