തൃശൂർ: യാത്രയുടെ പുത്തൻ സംസ്കാരത്തിലേക്ക് ചുവടുവെച്ച് തൃശൂർ. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ശക്തൻ നഗറിലെ ആകാശ നടപ്പാത പൊതുജനങ്ങൾക്കായി തുറന്നു നൽകി. പദ്ധതി യാഥാർത്ഥ്യമായതോടെ നഗരത്തിലെ തിരക്കിന് വലിയൊരളവ് വരെ പരിഹാരമാകും എന്നാണ് പ്രതീക്ഷ. കേരളത്തിലെ തന്നെ ഏറ്റവും വലിയ ആകാശപാതയാണ് തൃശൂരിലേത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ ആകാശപാതയാണിത്. ഒറ്റനോട്ടത്തിത്തന്നെ വിസ്മയം നിറയുന്ന കാഴ്ച, ഒപ്പം പ്രൗഡിയും. സാംസ്കാരിക നഗരി അങ്ങനെ പുത്തൻ യാത്രാ സംസ്കാരത്തിലേക്ക് ചുവടുവെക്കുകയാണ്. നഗരത്തിൽ കൂടുതൽ‌ തിരക്ക് അനുഭവപ്പെടുന്ന കേന്ദ്രങ്ങളിലൊന്നാണ് ശക്തൻ നഗർ. ഇവിടെ സംഗമിക്കുന്ന നാല് റോഡുകളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് ആകാശ നടപ്പാത നിർമിച്ചിരിക്കുന്നത്.


ALSO READ: Onam 2023: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക്; കേരളത്തിലേക്ക് സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി


ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ – മാംസ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ നാല് ഭാഗങ്ങളിൽ നിന്നും ആകാശപ്പാതയിലേക്ക് ചവിട്ടുപടികളിലൂടെ പ്രവേശിക്കാം. ശാരീരിക അവശതകൾ ഉള്ളവർക്ക് ഉൾപ്പെടെ സഹായകരമാകുന്ന രണ്ട് ലിഫ്റ്റുകളും ആകാശ നടപ്പാതയിൽ ഒരുക്കിയിട്ടുണ്ട്.


പാത തുറന്നതോടെ, തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണ് പ്രതീക്ഷ. എട്ട് കോടി രൂപ ചിലവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃത്താകൃതിയിൽ ആകാശ നടപ്പാത നിർമിച്ചത്. മന്ത്രി കെ രാധാകൃഷ്ണൻ ആകാശപാത തുറന്നു നൽകി. പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയിൽ രണ്ട് ലിഫ്റ്റ്, സോളാർ സംവിധാനം, ഫുൾ ഗ്ലാസ്സ് ക്ലാഡിംഗ് കവർ, എസി എന്നിവയും നിർമിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.