ഡല്‍ഹിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി ബിഡിജെഎസ്സ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപള്ളികൂടിക്കാഴ്ച നടത്തി.
 കേരളത്തില്‍ എന്‍ ഡിഎ ശക്തി പെടുത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് അമിത് ഷാ തുഷാര്‍ വെള്ളാപള്ളിക്ക് നിര്‍ദ്ദേശം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുകയാണ് എന്‍ഡിഎ യുടെ ലക്ഷ്യം.
നിലവില്‍ മുന്നണി പ്രവര്‍ത്തനത്തില്‍ നില നില്‍ക്കുന്ന പ്രശ്നങ്ങള്‍ തുഷാര്‍  അമിത് ഷായെ ധരിപ്പിച്ചു.


എന്‍ഡിഎ ശക്തി പെടുത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇനിയും കൂടിക്കാഴ്ച നടത്താമെന്ന് അമിത് ഷാ തുഷാറിനെ അറിയിക്കുകയും ചെയ്തു.
കേരളത്തില്‍ എന്‍ഡിഎ സംവിധാനം നിര്‍ജീവ അവസ്ഥയിലാണെന്ന പരാതിയാണ് ബി ഡി ജെ എസ്സിനുള്ളത്.
 
തെരഞ്ഞെടുപ്പുകളില്‍ മാത്രം എന്‍ഡിഎ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ട്‌ കാര്യമില്ലെന്നും താഴെത്തട്ടില്‍ മുന്നണിക്ക് സംഘടനാ സംവിധാനം വേണമെന്നും തുഷാര്‍ അമിത് ഷായോട് പറഞ്ഞു.
എന്‍ ഡി എ ശക്തി പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അമിത് ഷായോട് തുഷാര്‍ പറഞ്ഞു.


കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തുഷാര്‍ അമിത് ഷായെ ധരിപ്പിച്ചു.
ബി ഡി ജെ എസ്സിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് തുഷാര്‍ അമിത് ഷായെ കണ്ടത്.


നിലവില്‍ ബിജെപിക്ക് സംസ്ഥാനത്ത് അദ്ധ്യക്ഷന്‍ ഇല്ലാത്ത സാഹചര്യമാണ് .ജനുവരിയില്‍ ബിജെപി അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും.


ഇതിന് ശേഷമാകും മുന്നണി ശക്തി പെടുത്തുന്നതിനുള്ള നടപടികളുണ്ടാവുക. പാല ഉപതെരെഞ്ഞെടുപ്പില്‍ ബിഡിജെഎസ്സ് കാലുവരിയെന്ന ആക്ഷേപം ബിജെപി ഉന്നയിച്ചിരുന്നു.
പിന്നീട് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ചേര്‍ത്തല സീറ്റ്  ബിഡിജെഎസ്സി ന് നല്‍കിയെങ്കിലും അവര്‍ മത്സരിക്കാതെ ബിജെപി ക്ക് തന്നെ മടക്കി നല്‍കുകയായിരുന്നു.


ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്  തുഷാര്‍  അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്