ഇടുക്കി: മൂന്നാറിലെ തോട്ടം മേഖലയിൽ കടുവയുടെ സാനിധ്യം വർധിക്കുന്നത് കുടുംബങ്ങളെ ആശങ്കയിലാക്കുന്നു. മൂന്നാർ ലാക്കാട് എസ്റ്റേറ്റിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായിരുന്ന പശു ചത്തു. ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടയിനർ ലോറിയുടെ മുകളിൽ നിന്ന് കടുവ ചാടി ഓടി മറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പ്രദേശവാസികളിൽ ചിലർ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാറിലെ തോട്ടം മേഖലയിൽ കടുവയുടെ സാന്നിധ്യം വർധിക്കുന്നത് കുടുംബങ്ങളെ ആശങ്കയിലാക്കുന്നു. മൂന്നാർ ലാക്കാട് എസ്റ്റേറ്റിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ അർജുനൻ്റെ നാല് മാസം  ഗർഭിണിയായിരുന്ന പശു ചത്തു. മേയാൻ വിട്ടിരുന്ന പശു ഇന്നലെ വൈകുന്നേരം തിരികെ എത്തിയിരുന്നില്ല.

Read Also: Indonesia Stampede : ഇന്തൊനീഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ തിക്കിലും തിരക്കിലുപ്പെട്ട് 127 പേർ മരിച്ചു; 180 പേർക്ക് പരിക്ക്


തുടർന്ന് ശനിയാഴ്ച്ച രാവിലെ നടത്തിയ പരിശോധനയിലാണ് ലാക്കാട് ഫാക്ടറിക്ക് സമീപം പുഴയോരത്ത് പശുവിൻ്റെ ജഡം കണ്ടെത്തിയത്. ദേശിയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടയിനർ ലോറിയുടെ മുകളിൽ നിന്ന് കടുവ ചാടി മറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പ്രദേശവാസികളിൽ ചിലർ പറഞ്ഞു. 


കമ്പനി ജോലിയിൽ നിന്നും വിരമിച്ച അർജുനനും ഭാര്യയും തൊഴിലുറപ്പ് ജോലിക്കൊപ്പം കാലി വളർത്തലിലൂടെയായിരുന്നു ഉപജീവനം നടത്തിയിരുന്നത്. ഉണ്ടായിരുന്ന മൂന്ന് പശുക്കളിൽ ഒന്നാണ് ഇപ്പോൾ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.

Read Also: Kanpur Accident: 'യാത്രയ്ക്കായി ട്രാക്ടർ ഉപയോ​ഗിക്കരുത്'; ജനങ്ങളോട് അഭ്യർഥനയുമായി യുപി മുഖ്യമന്ത്രി ‌‌യോ​ഗി ആദിത്യനാഥ്


കഴിഞ്ഞ ദിവസം കടലാർ വെസ്റ്റ് ഡിവിഷനിൽ കാവൽക്കാരന്‍റെ മുമ്പിലിട്ട് കടുവ പശുവിനെ ആക്രമിച്ചിരുന്നു. പകൽ പതിനൊന്നരയോടെ തേയില നേഴ്സറിക്ക് സമീപത്തായിരുന്നു സംഭവം നടന്നത്. ഇയാൾ ബഹളം വച്ചതോടെ പശുവിനെ ഉപേക്ഷിച്ച് കടുവ ഓടി മറഞ്ഞു. 


ഈ മേഖലകളിൽ  മാത്രം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്തോളം പശുക്കൾ വന്യജീവിയാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം കുടുംബങ്ങൾ ആവർത്തിച്ച് മുമ്പോട്ട് വയ്ക്കുന്നു. വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാർ വേണ്ട നഷ്ടപരിഹാരം നൽകണമെന്നതുമാണ് പ്രധാന ആവശ്യം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.