Tiger Attack: കൊളഗപ്പാറ ചൂരിമലയിൽ വീണ്ടും കടുവ ആക്രമണം, പശുക്കിടാവിനെ കൊന്നു
മൂന്ന് മാസം മുമ്പ് രാജൻ്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുൻപ് ചെറുപുറത്ത് പറമ്പിൽ ഷെർളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു.
വയനാട്: കൊളഗപ്പാറ ചൂരിമലയിൽ വീണ്ടും കടുവ ആക്രമണം. താണാട്ടുകുടിയിൽ രാജൻ്റെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിനിരിയായത്.
ഇന്ന് പുലർച്ചെയാണ് വീടിനോട് ചേർന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തിയത്. പശുവിനെ വലിച്ചിഴച്ചു കൊണ്ടുപോയ പാടുകൾ കണ്ട വീട്ടുകാരും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് പാതി ഭക്ഷിച്ച നിലയിൽ പശുക്കിടാവിനെ കണ്ടെത്തിയത്. ബീനാച്ചി എസ്റ്റേറ്റിൽ വെച്ചാണ് കടുവ പശുക്കിടാവിനെ ഭക്ഷിച്ചത്.
മൂന്ന് മാസം മുമ്പ് രാജൻ്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുൻപ് ചെറുപുറത്ത് പറമ്പിൽ ഷെർളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു. വനംവകുപ്പ് പ്രദേശത്ത് ക്യാമറയും കൂടും സ്ഥാപിച്ചിട്ടുണ്ടെങ്കിലും, കടുവയെ പിടികൂടാത്തതിൽ ജനരോക്ഷം ഉയരുന്നുണ്ട്. മേഖലയിൽ മറ്റൊരു കൂട് സ്ഥാപിക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
നെയ്യാറ്റിൻകരയിൽ വൃദ്ധമാതാവ് തീ കത്തി മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ!
നെയ്യാറ്റിൻകര വെള്ളറടയിൽ വൃദ്ധമാതാവിനെ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആനപ്പാറ കാറ്റാടി സ്വദേശി നളിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നളിനിയുടെ മൂത്ത മകനായ മോസസ് എന്ന 37 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.