Wayanad Tiger Attack: വയനാട്ടിൽ കടുവയുടെ സാന്നിധ്യം: രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Wayanad Tiger Attack: ഇന്നലെ രാവിലെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ച പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു മരിച്ചു. കടുവയുടെ ആക്രമണത്തില്‍ തോമസിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു
വയനാട്: പുതുശ്ശേരി പഞ്ചായത്തിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. അവധി പ്രഖ്യാപിച്ചത് ജില്ല കളക്ടറാണ്.
Also Read: Wayanad Tiger Attack : വയനാട്ടിൽ വീണ്ടും കടുവാ ഭീതി; കൂടുകൾ സ്ഥാപിച്ച് വനം വകുപ്പ്
ഇന്നലെ രാവിലെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ച പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു മരിച്ചു. കടുവയുടെ ആക്രമണത്തില്‍ തോമസിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണപ്പെട്ടത്.
കര്‍ഷകനെ ആക്രമിച്ച കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മരണപ്പെട്ടയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ കടുവയെ പിടികൂടാൻ വനംവകുപ്പ് കടുത്ത ശ്രമം തുടരുന്നുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിക്കുകയും വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ ക്യാമറകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല മുത്തങ്ങ ആനപന്തിയിൽ നിന്നും കുങ്കിയാനയെയും വെള്ളാരംകുന്നിൽ എത്തിച്ചിട്ടുണ്ട്. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാനുള്ള പദ്ധതിയുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...