കൽപ്പറ്റ: വയനാട് മീനങ്ങാടി ആവയലിൽ വീണ്ടും കടുവയുടെ ആക്രമണം. കാക്കനാട്ട് വർഗീസിൻ്റെ മൂന്ന് വയസ്സുള്ള ആടിനെ കടുവ കൊന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ഞാറക്കാട്ടിൽ സുരേന്ദ്രൻ എന്നയാളുടെ പശുക്കിടാവിനെയും കടുവ കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരമായി സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി എട്ടരയോടെയാണ് മീനങ്ങാടി സി സി ആവയലിലിൽ കടുവ ഇറങ്ങിയത്. ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ കൂട് പൊളിച്ച് അകത്തു കയറിയ കടുവ ആടിന്റെ ജീവനെടുത്തത് കണ്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശത്ത് ഞാറക്കാട്ടിൽ സുരേന്ദ്രന്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നത്. ഞായറാഴ്ച രാത്രിയും ഇതേ തൊഴുത്തിൽ കടുവ എത്തി.


ALSO READ: അസഭ്യം പറഞ്ഞത് ചോദ്യംചെയ്തവരെ വെട്ടിക്കൊല്ലാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ


ഇതോടെ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചങ്കിലും കടുവ കുടുങ്ങിയില്ല. ഇതിനു പിന്നാലെയാണ് ഇന്നലെ പ്രദേശത്ത് വീണ്ടും കടുവ ആടിനെ കൊന്നത്. ഇതോടെ സി സി ജയ എസ്റ്റേറ്റ് റോഡിൽ വർഗീസിന്റെ തൊഴുത്തിനു സമീപം കടുവക്കായി കൂട് സ്ഥാപിച്ചിരിക്കുകയാണ് വനം വകുപ്പ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.