Wayanad tiger attack: കൂട്ടിൽ കുടുങ്ങാതെ കടുവ; മൂടക്കൊല്ലിയിലെ പന്നിഫാമിൽ വീണ്ടും കടുവയെത്തി, പന്നികളെ കൊന്നു
Tiger Attack In Wayanad: കഴിഞ്ഞദിവസം പന്നികളെ കൊന്നുഭക്ഷിച്ച ഫാമിലാണ് വീണ്ടും കടുവയെത്തിയത്. പന്നിയെ പിടികൂടിയശേഷം ഫാമിൽനിന്ന് ഇറങ്ങുന്ന കടുവയുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
വയനാട്: വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയിറങ്ങി. കഴിഞ്ഞദിവസം പന്നികളെ കൊന്നുഭക്ഷിച്ച ഫാമിലാണ് വീണ്ടും കടുവയെത്തിയത്. പന്നിയെ പിടികൂടിയശേഷം ഫാമിൽനിന്ന് ഇറങ്ങുന്ന കടുവയുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. മേഖലയിൽ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടാവാത്തതിൽ പ്രദേശവാസികളിൽ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.
കഴിഞ്ഞദിവസം പുലർച്ചയാണ് മൂടക്കൊല്ലി സ്വദേശികളായ ശ്രീജിത്ത്, ശ്രീനേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമിൽ വീണ്ടും കടുവയെത്തിയത്. ഫാമിൽ കയറിയ കടുവ ഒരു പന്നിയെ പിടികൂടി. ഫാമിന് സമീപം രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കർഷക സംഘടനയായ കിഫ ഫാമിനോട് ചേർന്ന് സ്ഥാപിച്ച ക്യാമറയിൽ ഫാമിൽ നിന്ന് ഇറങ്ങുന്ന കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ALSO READ: വയനാട് വീണ്ടും കടുവയിറങ്ങി; ഫാമിലെ ആറ് പന്നികളെ കൊന്നു
രണ്ടുതവണകളായി ഫാമിലെ 26 പന്നികളാണ് കടുവയുടെ ആക്രമണത്തിനിരിയായത്. വനംവകുപ്പിന്റെ ഡാറ്റാബേസിലുൾപ്പെട്ട ഡബ്ല്യുഡബ്ല്യുഎൽ 39 എന്ന പെൺകടുവയാണ് ഇതെന്ന് കഴിഞ്ഞദിവസം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കടുവയെ പിടികൂടാനായി പ്രദേശത്ത് സ്ഥാപിച്ച കൂടുകളിൽ ഒന്ന് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
ആഴ്ചകളായി പ്രദേശത്ത് ഭീതി പടർത്തുന്ന കടുവയെ മയക്ക് വെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ യുവ കർഷകനെ കടുവ കൊന്നതിന്റെ ഭീതി മാറുംമുൻപേ അടിക്കടി ജനവാസ മേഖലയിൽ കടുവ എത്തുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy