കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി; ഉടൻ പിടികൂടാനാകുമെന്ന് വനം വകുപ്പ്
രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്.
വയനാട്: കുറുക്കൻമൂലയിൽ ഭീതി പരത്തിയിരുന്ന കടുവയെ കണ്ടെത്തിയതായി വനം വകുപ്പ് അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണ് കടുവയെന്ന് സൗത്ത് വയനാട് ഡിഎപ്ഒ എ ഷജ്ന അറിയിച്ചു. കടുവയെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്ഒ പറഞ്ഞു. മയക്കുവെടി വയ്ക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് വിദഗ്ധ സംഘം.
രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. കഴിഞ്ഞ കുറച്ചു നാളുകളായി കടുവയുടെ ഭീതിയിലാണ് കുറുക്കൻമൂലയിലുള്ളവർ. കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
Also Read: Wayanad Tiger : വയനാട്ടിൽ കടുവ ആക്രമണം തുടർക്കഥയാകുന്നു : കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം
തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിലായിരുന്നു സംഘർഷം. നഗരസഭ കൗൺസിലറും വനപാലകരും തമ്മിലായിരുന്നു കയ്യാങ്കളി. തർക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽ നിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരുന്നു.
Also Read: Police Officer Drown Death | വള്ളം മുങ്ങി പോലീസുകാരൻ മരിച്ച സംഭവം, അന്വേഷണം പ്രഖ്യാപിച്ചു
വനം വകുപ്പിലെ 30 പേരടങ്ങുന്ന 6 സംഘങ്ങളായാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്. വനത്തിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെ പയ്യംപള്ളി പുതിയിടത്താണ് കടുവയെ ഇന്നലെ കണ്ടത്. കടുവയുടെ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. നാട്ടുകാരിൽ ചിലർ കടുവയെ നേരിട്ട് കാണുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...