നവരാത്രിയുടെ അവസാനദിനമായ ഇന്നാണ് വിജയദശമി. ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ ആയിരക്കണക്കിന്  കുരുന്നുകളാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്.  പുലർച്ചെ മുതൽ തന്നെ മാതാപിതാക്കൾ കുട്ടികളുമായി വിദ്യാരംഭത്തിന് എത്തിത്തുടങ്ങിയിരുന്നു. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലുമൊക്കെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് മിന്നിത്തിളങ്ങും ഒപ്പം ധനനേട്ടവും!


എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമൊക്കെ ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം ആരംഭിച്ചു. 50 ആചാര്യന്മാരാണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലും പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. ഇവിടെ മുപ്പത്തിയഞ്ചോളം ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്.


കൊല്ലൂർ മൂകാംബിക, കോട്ടയം പനച്ചിക്കാട്, തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നിവിടങ്ങിലെ വിദ്യാരംഭ ചടങ്ങുകൾ വളരെയധികം വിശിഷ്ടമാണ്.  ഇന്നത്തെ ദിവസം കുഞ്ഞുങ്ങളുടെ ആദ്യാക്ഷരം കുറിക്കൽ കൂടാതെ നൃത്തം, സംഗീതം, മറ്റു കലകൾ എന്നിവയിലും വിദ്യാരംഭം നടത്തുന്നതാണ്. വിജയദശമി ദിനമായ ഇന്ന് പുതിയ ഏതൊരു പഠനവും ആരംഭിക്കുന്നതിന് പ്രത്യേകം മുഹൂർത്തം നോക്കേണ്ടതില്ലയെന്നുള്ളതിനാൽ വിവിധ കലകളിൽ അദ്ധ്യയനം കുറിക്കുന്നവർ വിജയദശമി ദിനത്തിൽ ആരംഭം കുറിക്കാറുണ്ട്.  വിദ്യാരംഭത്തെ അറിവിലേക്കുള്ള ആരംഭം എന്നാണ് പറയുന്നത്. ആചാരങ്ങളനുസരിച്ച് കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്തേണ്ടത് മൂന്ന് വയസ്സിനുള്ളിലാണ്. അതായത് രണ്ടു വയസ്സിനു ശേഷം മൂന്നു വയസ്സിനു മുൻപായി ആദ്യാക്ഷരം കുറിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്. മൂന്നാം വയസ്സിൽ എന്തെങ്കിലും തടസ്സങ്ങളാൽ വിദ്യാരംഭത്തിന് സാധിച്ചില്ലെങ്കിൽ പിന്നെ അഞ്ചാം വയസ്സിൽ വേണം  വിദ്യാരംഭം നടത്താൻ എന്നാണ് പ്രമാണം.


ക്ഷേത്രങ്ങളിലോ സാംസ്കാരിക കേന്ദ്രങ്ങളിലോ ആചാര്യന്മാർ ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതുകയും പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം എഴുതിച്ചു കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്തുന്നത്. അറിവിന്റെ ലോകത്ത് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും സീ മലയാളം ന്യൂസിന്റെ വിജയദശമി ആശംസകൾ... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.