കൊച്ചി: പാലിയേക്കര ടോൾ (Paliyekkara Toll) പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാല് എതിർകക്ഷികൾക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി (High Court). ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ദേശീയപാതാ അതോറിറ്റിക്കും (NHAI) ടോള്‍ പിരിവ് നടത്തുന്ന കമ്പനിക്കും നോട്ടീസ് അയച്ചു. ദേശീയപാതയിൽ (National Highway) ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന് ചെലവായതിലും 80 കോടി രൂപയിലേറെ തുക ഇതിനോടകം നിർമ്മാണ കമ്പനി ടോൾ പിരിച്ചെന്ന് കാണിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ഹൈക്കോടതിയിൽ കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടിജെ സനീഷ് കുമാറും സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോൾ പിരിക്കുന്നതെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച വിവരാവകാശ രേഖയിൽ പറയുന്നു. വരവുചെലവു കണക്കുകളുടെ വിവരാവകാശ രേഖകൾ ഉൾപ്പെടെ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.


Also Read: Kazhakootam-Karode Bypass Toll : തിരുവല്ലം ടോള്‍ പ്ലാസയിലെ അനധികൃത പിരിവിനെതിരേ UDF നടത്തിയ സമരത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തു           


ജൂണ്‍ 2020 വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.  64.94 കിലോമീറ്റർ ദൂരമുള്ള ദേശീയപാതയുടെ നിർമാണത്തിന് 721.17 കോടി രൂപ മാത്രമാണ് ചെലവിട്ടത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോൾ പിരിവ് ആരംഭിക്കുന്നത്. പിന്നീട് 2020 ജൂൺ മാസം വരെ നിർമ്മാണ ചെലവിനെ അപേക്ഷിച്ച് 80 കോടി രൂപ അധികം പിരിച്ചെടുത്തുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. 


Also Read: FASTag: ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം


കരാര്‍ പ്രകാരം, നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ (Toll) സംഖ്യയുടെ 40 ശതമാനം കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ നേരത്തെ സുപ്രീംകോടതിയില്‍ (Supreme Court) ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതിയെ (High Court) സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.