മൂന്നാർ : കാട്ടുക്കൊമ്പൻ പടയപ്പയെ പ്രകോപിപ്പിക്കാൻ യുവാക്കളുടെ ശ്രമം. ജീപ്പിലെത്തിയ ഒരുപറ്റം യുവക്കാൾ ആനയുടെ മുന്നിലേക്ക് ചെന്ന് പ്രകോപപ്പിക്കുകയായിരുന്നു. തുടർന്ന് പ്രദേശിവാസികൾ ഇടപ്പെട്ട് യുവാക്കളെ പറഞ്ഞയച്ചു. മൂന്നാർ ചൊക്കനാട് പുതുക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ പടയപ്പ ആർക്കും ശല്യമില്ലാതെ ഭക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ജീപ്പിലെത്തിയ യുവാക്കൾ ആനയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീപ്പിലെത്തിയ ആളുകളാണ് അപകടകരമാം വിധം പടയപ്പയുടെ തൊട്ടരികിലേക്ക് വാഹമോടിച്ച് കയറ്റിയത്.പ്രകോപനമുണ്ടായിട്ടും കാട്ടുക്കൊമ്പന്‍ ജീപ്പാക്രമിക്കാന്‍ മുതിരാതിരുന്നത് വലിയ അപകടം ഒഴിവായി. രാത്രികാലത്ത് പ്രദേശത്തിറങ്ങിയ പടയപ്പ ഉത്സവാഘോഷത്തിന്റെ ഭാഗമായി വഴിയോരത്ത് അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന വാഴയും മറ്റും ഭക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഈ സമയം ഇതുവഴിയെത്തിയ ജീപ്പ് യാത്രികരാണ് ആനയെ പ്രകോപിപ്പിക്കും വിധം പെരുമാറിയത്.


ALSO READ : Ezhimala naval academy: ഏഴിമല നേവൽ അക്കാദമിയിലേക്ക് അതിക്രമിച്ച്‌ കയറാൻ ശ്രമം; കശ്മീർ സ്വദേശി പിടിയിൽ


സംഭവത്തെ തുടര്‍ന്ന് ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രദേശത്തെ തൊഴിലാളികള്‍ ജീപ്പിലെത്തിയ ആളുകളുമായി വാക്ക് തര്‍ക്കത്തില്‍ എര്‍പ്പെട്ടു. വാക്ക് തര്‍ക്കത്തിനൊടുവില്‍ ജീപ്പിലെത്തിയവരെ തൊഴിലാളികള്‍ പ്രദേശത്ത് നിന്നും പറഞ്ഞയച്ചു. ആനയെ ജീപ്പിലെത്തിയവർ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ തൊഴിലാളികൾ പകർത്തുകയും ചെയ്തു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.