Munnar: താപനില 4 ഡിഗ്രിയിൽ; സഞ്ചാരികളെ `വിറപ്പിച്ച്` മൂന്നാര്‍
Munnar temperature: ക്രിസ്തുമസ് പുതുവത്സരാഘോഷമെത്തിയതോടെ മൂന്നാറിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇടുക്കി: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികളാല്‍ നിറഞ്ഞ് മൂന്നാര്‍. ഇക്കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് സഞ്ചാരികളുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ട് തുടങ്ങിയത്. ബോട്ടിംഗ് സെന്ററുകളിലും മറ്റിതര വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമൊക്കെ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയപാതയിലും വാഹനങ്ങളുടെ വലിയ തിരക്കുണ്ട്.
ക്രിസ്തുമസ് പുതുവത്സരാഘോഷമെത്തിയതോടെ വീണ്ടും സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയാണ് മൂന്നാറും സമീപ പ്രദേശങ്ങളും. ശനിയാഴ്ച്ച മുതല്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ ബോട്ടിംഗ് സെന്ററുകളും ഇരവികുളം ദേശിയോദ്യാനവും സഞ്ചാരികളാല്‍ സജീവമാണ്. മറയൂര്‍, മാങ്കുളം, വട്ടവട തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്. മൂന്നാര്‍ ടൗണില്‍ വലിയ തിരക്കാണ്. ദേശീയപാതയിലും വാഹനങ്ങളുടെ തിരക്കുണ്ട്.
ALSO READ: ജീപ്പ് നേരെ ഓടിച്ച് കൊമ്പന്റെ മുന്നിലേക്ക്; പടയപ്പയെ പ്രകോപിപ്പിക്കാൻ യുവാക്കളുടെ ശ്രമം
മൂന്നാറിന്റെ പ്രവേശനകവാടമായ രണ്ടാംമൈല്‍ മുതല്‍ സഞ്ചാരികളാല്‍ നിറഞ്ഞ് കഴിഞ്ഞു. തിരക്ക് വഴിയോര വില്‍പ്പന കേന്ദ്രങ്ങളെയും സജീവമാക്കി. ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമൊക്കെ സഞ്ചാരികളാല്‍ സജീവമാണ്. ശൈത്യം ആസ്വദിക്കാനാണ് ക്രിസ്തുമസ് പുതുവത്സരകാലത്ത് സഞ്ചാരികള്‍ കൂടുതലായി മൂന്നാറിലേക്കെത്തുന്നത്. പകല്‍ സമയത്തും രാത്രികാലത്തും മൂന്നാറില്‍ അന്തരീക്ഷ താപനില കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച താപനില 4 ഡിഗ്രി വരെ കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ മൂന്നാര്‍ അതിശൈത്യത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. പുതുവത്സരാഘോഷ ദിവസങ്ങളില്‍ മൂന്നാറില്‍ വലിയ തിരക്കനുഭവപ്പെടാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.