കോഴിക്കോട്:  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ട സംഭവത്തിൽ 17 പേർ  മരിച്ചു. 123 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.  ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമറിയ വിമാനം 30 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു.  കൊക്ക്പിറ്റിന് തൊട്ടുപിന്നിലുള്ളവർക്കാണ് ഗുരുതരമായ പരിക്കുകൾ ഉള്ളത്.  വിമാനത്തിന് തീ പിടിക്കാത്തതാണ് വലിയ ഭാഗ്യം എന്നുതന്നെ പറയാം.  ഒരുപക്ഷേ അങ്ങനെ എന്തെങ്കിലും നടന്നുവെങ്കിൽ മംഗലാപുരം ദുരന്തം പോലെ ആകുമായിരുന്നു. 


Also read: Karipur flight crash:മരണം 17 കവിഞ്ഞു, 123 പേർക്ക് പരിക്ക് ..!  


അതുകൊണ്ടുതന്നെ തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയ ഈ കരിപ്പൂർ  ദുരന്തം നമ്മളെ കൊണ്ടുപോകുന്നത് പത്തു വർഷം പഴക്കമുള്ള മംഗലാപുരം ദുരന്തത്തിലേക്ക് തന്നെയാണ്.  166 പേരുമായി 2010 മെയ് 21 ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മംഗലാപുരത്തേയ്ക്ക് പറന്നെത്തിയ വിമാനമാണ് ലാൻഡിങിന് തൊട്ടുമുൻപ് തീപിടിച്ച് അപകടത്തിൽപെട്ടത്.    


Also read: Google play music പ്രവർത്തനം അവസാനിപ്പിക്കുന്നു.. 


രാവിലെ ആറരയോടെ Air India Express ന്റെ വിമാനം മംഗലാപുരം ബജ്പെ  വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ഒരുങ്ങുന്നതിനിടെ ആയിരുന്നു അപകടം.  വിമാനം റൺവേയിൽ നിന്നും തെന്നിമാറി മൺതിട്ടയിൽ ഇടിക്കുകയായിരുന്നു.  വീണ്ടും മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകൾ കോൺക്രീറ്റ് ടവറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചോർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം കത്തിയമരുകയായിരുന്നു.  ഇതിൽ 8 യാത്രാക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.  ഇന്ത്യയിൽ നടന്ന മൂന്നാമത്തെ വലിയ വിമാന അപകടമായിരുന്നു ഇത്.  


മൃതദേഹങ്ങൾ മിക്കതും കത്തികരിഞ്ഞുപോയതിനാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.  ഒടുവിൽ ഒന്നിച്ചു സംസ്ക്കരിക്കുകയായിരുന്നു.