കണ്ണൂർ: നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി റാക്കിബുള്ള ഇസ്ലാം ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ കുറുമാത്തൂര്‍ മണക്കാട് റോഡിലാണ് അപകടം. സ്വകാര്യ വ്യക്തിയുടെ  പുതുതായി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ ഒന്നാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പുപലക നീക്കുനന്തിനിടയില്‍ വാര്‍പ്പ് ഒന്നടങ്കം അടര്‍ന്ന് റാക്കി ബുള്ളയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് സ്‌ളാബ് നീക്കി അകത്ത് കുടുങ്ങിയ ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.