കോട്ടയം : വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ മൂന്നു കോളേജ് വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ മുങ്ങി മരിച്ചു. ബീച്ചിൽ തിരയിൽ പെട്ട് മുങ്ങി മരിക്കുകയായിരുന്നുയെന്നാണ് പ്രാഥമിക വിവരം. കോട്ടയം മംഗളം എന്‍ജീനിയറിങ്ങ് കോളജിലെ അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് മണിപ്പാലിലെ ബിച്ചിൽ തിരയിൽ പെട്ട് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. 



ALSO READ : Drown Death : ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങിമരിച്ചു; വരനും വധുവും ഒഴുക്കിൽ പെടുകയായിരുന്നു



ഇന്ന് ഏപ്രിൽ 7ന് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിനു മണിപ്പാലിനു സമീപം മാള്‍ട്ടയിലെ സെന്റ് മേരീസ് ബീച്ചിലായിരുന്നു സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നുവെന്നാണു വിവരം. 



അധ്യാപകരടക്കം 100 അംഗ സംഘമാണ് ഇന്നലെ ഏപ്രിൽ ആറിന് വൈകിട്ട് വിനോദയാത്രയ്ക്കായി പോയത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക