Students Drown Death : മാങ്കുളത്ത് സ്കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു; സംഭവം വിനോദയാത്രയ്ക്കിടെ
Mankulam School Students Drown Death അങ്കമാലിയിലെ സ്കൂളിൽ നിന്നുമെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് വിദ്യാർഥികളാണ് ഒഴിക്കിൽ പെട്ടത്
ഇടുക്കി : മാങ്കുളം വലിയ പാറകുട്ടി പുഴയിൽ മൂന്ന് സ്കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. എറണാകുളം അങ്കമാലി ജ്യോതിസ് സെൻട്രൽ സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. മൂന്ന് പേരും ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്.
30 വിദ്യാർഥികളും മൂന്ന് അധ്യാപകരമായിരുന്നു വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. പുഴയിൽ കുളിക്കുന്നതിനും മറ്റുമായി വല്യപാറക്കുട്ടിയിൽ എത്തിയ സംഘം നല്ലതണ്ണി പുഴയിൽ ഇറങ്ങുകയും ചെയ്തു. ഇതിനിടയിൽ വിദ്യാർത്ഥികൾ മുങ്ങിപ്പോകുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അപകടം സംഭവിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം നടത്തുകയും രണ്ട് വിദ്യാർഥികളെ കരയ്ക്കെത്തിക്കുകയും ചെയ്തു. മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...