Train: പുതുക്കാട് ഇരിങ്ങാലക്കുട റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി; എട്ട് ട്രെയിനുകൾ പൂർണമായും 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
Train canceled: ശനി ഞായർ ദിവസങ്ങളിലെ എട്ട് ട്രെയിനുകൾ പൂർണമായും 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
തൃശൂർ: പുതുക്കാട് ഇരിങ്ങാലക്കുട റെയിൽവേ ട്രാക്കിലെ അറ്റകുറ്റപ്പണിയെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. ശനി ഞായർ ദിവസങ്ങളിലെ എട്ട് ട്രെയിനുകൾ പൂർണമായും 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
മംഗളൂരു തിരുവനന്തപുരം മാവേലി എക്സ്പ്രസ്, എറണാകുളം ഷൊർണൂർ മെമ്മൂ, എറണാകുളം - ഗുരുവായൂർ എക്സ്പ്രസ്, എറണാകുളം - കോട്ടയം എക്സ്പ്രസ് എന്നിവയാണ് ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ.
തിരുവനന്തപുരം മംഗളുരു മാവേലി, ഷൊർണൂർ - എറണാകുളം മെമ്മു, ഗുരുവായൂർ - എറണാകുളം എക്സ്പ്രസ്, കോട്ടയം - എറണാകുളം എക്സ്പ്രസ് എന്നിവയാണ് ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകൾ.