സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾക്ക് നിയന്ത്രണം
6-ആം തീയതി മുതൽ 29-ആം തീയതി വരെ ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
6-ആം തീയതി മുതൽ 29-ആം തീയതി വരെ ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി . ഏറ്റുമാനൂർ-കോട്ടയം- ചിങ്ങവനം വരെയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനാലാണ് നിയന്ത്രണം . ട്രെയിൻ നിയന്ത്രണങ്ങള്‍ ഇങ്ങനെ
* കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചർ എക്സ്പ്രസ് ഏഴു മുതൽ 29 വരെ റദ്ദാക്കി
* നാഗർകോവിൽ-കോട്ടയം പാസഞ്ചർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും
* കോട്ടയം-നിലമ്പൂർ എക്സ്പ്രസ് എറണാകുളം ടൗണിൽ നിന്നും സർവീസ് നടത്തും
* തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് 10-ആം തീയതി അരമണിക്കൂറോളം
വൈകിയോടും
* നാഗർകോവിലിലേക്കുള്ള ഷാലിമാർ എക്സ്പ്രസ് 6-ആം തീയതിയും ബാംഗ്ലൂരിലേക്കുള്ള ഐലൻഡ് എക്സ്പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകിയോടും.
*ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ്,നാഗർകോവിലിലേക്കുള്ള പരശുറാം എക്സ്പ്രസ് എന്നിവ 6,8,9 തീയതികളിൽ ആലപ്പുഴ വഴി തിരിച്ചുവിടും
* തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് 5,7,8 തീയതികളിലും കൊച്ചുവേളിയിലേക്കുള്ള കോർബ എക്സ്പ്രസ് 7-ആം തീയതിയും ആലപ്പുഴ വഴിയാവും സർവീസ് നടത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...