സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തൃശൂർ യാർഡിലും ആലുവ- അങ്കമാലി സെക്ഷനിലുമാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും പുരോ​ഗമിക്കുകയാണ്. ഇതേ തുടർന്നാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയത്. ഞായറാഴ്ച 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏതാനും ട്രെയിൻ സർവീസുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

റദ്ദാക്കിയ ട്രെയിനുകള്‍


കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202)
നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650)
കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349)
തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343)
കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768)
കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778)
എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441)
കായംകുളം – എറണാകുളം– കായംകുളം മെമു എക്സ്പ്രസ് (16310/16309)
കൊല്ലം – കോട്ടയം– കൊല്ലം മെമു സ്പെഷൽ (06786/06785)
എറണാകുളം – കൊല്ലം മെമു സ്പെഷൽ (06769)
കായംകുളം – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06450)
എറണാകുളം – ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷൽ (06015)
ആലപ്പുഴ – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452)


ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ (22-05-2023)


ശബരി എക്സ്പ്രസ്
കേരള എക്സ്പ്രസ്
കന്യാകുമാരി - ബെംഗളുരു എക്സ്പ്രസ്
തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി
തിരുവനന്തപുരം - ചെനൈ മെയിൽ
നാഗർകോവിൽ - ഷാലിമാർ എക്സ്പ്രസ്
തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
വഞ്ചിനാട് എക്സ്പ്രസ്
പുനലൂർ ഗുരുവായൂർ എക്സ്പ്രസ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.