തിരുവനന്തപുരം: ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമാണെന്ന്  ചെറിയാൻ ഫിലിപ്പ്. പാകിസ്താനോട് കൂറുപുലർത്തുന്ന രാജ്യദ്രോഹിയെന്നാണ് ചെറിയാൻ ഫിലിപ്പ് കെ ടി ജലീലിനെ വിശേഷിപ്പിക്കുന്നത്.  കെ.ടി ജലീലിനെ മത തീവ്രവാദികളുടെ വോട്ടുനേടാൻ വർഗീയ പ്രീണനത്തിന് ആയുധമാക്കുകയാണ് പിണറായി ചെയ്തതതെന്നും അതിനാലാണ് ഇപ്പോഴും ജലീലിനെ സംരക്ഷിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് കുറിക്കുന്നു. 

COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: Salman Rushdie Stabbed On Stage: സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ; നിലഗുരുതരമെന്ന് റിപ്പോർട്ട്; ഒരു കണ്ണിന്റെ കാഴ്ച നഷ്‌ടപ്പെട്ടേക്കും


കശ്മീർ വിഷയത്തിൽ ജലീലിന്‍റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ചെറിയാൻ ഫിലിപ്പ്, രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഭരണഘടനാ ലംഘനം നടത്തിയ എം എൽ എ യോട് സ്പീക്കർ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്ക്കരിക്കണമെന്നും ചെറിയാൻ ഫിലിപ്പിന്‍റെ പോസ്റ്റിൽ പറയുന്നു. 



ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം


പാക്കിസ്ഥാനോട് കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ.ടി ജലീലിനെ മഹാനാക്കി ഉയർത്തിയത് പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണ്. ഈ അധർമ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നൽകില്ല. മതതീവ്രവാദികളുടെ വോട്ടു നേടാനുള്ള വർഗ്ഗീയപ്രീണനത്തിന് കെ.ടി.ജലീലിനെ ആയുധമാക്കിയതു കൊണ്ടാണ് പിണറായി ഇപ്പോഴും ജലീലിനെ സംരക്ഷിക്കുന്നത്. കാശ്മീർ സംബന്ധിച്ച ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എൽ ഡി എഫും വ്യക്തമാക്കണം. രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. ഭരണഘടനാ ലംഘനം നടത്തിയ എം എൽ എ യോട് സ്പീക്കർ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്ക്കരിക്കണം.

Read Also: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132 കിലോ കഞ്ചാവ് പിടികൂടി; 5 പേർ അറസ്റ്റിൽ


പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ കാശ്മീരിനെ ആസാദ് കാശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യൻ അധീന കാശ്മീർ എന്നു വിളിക്കുന്ന കെ.ടി ജലീലിനോട് രാജ്യ സ്നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദാലി ജിന്നയുടെ പാക്കിസ്ഥാൻ വാദത്തിന് സമാന്തരമായി മലബാറിൽ മാപ്പിളസ്ഥാൻ വാദമുയർത്തിയവരുടെ ആത്മീയ പിൻഗാമിയാണ് ഇദ്ദേഹം. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയിരുന്ന നിരോധിക്കപ്പെട്ട സിമിയുടെ നേതാവായിരുന്നു ജലീൽ. ആദ്യം മുസ്ലിം ലീഗിലും പിന്നീട് സി പി എം ലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് ജലീൽ.മുഗൾ രാജാക്കളിൽ ഏറ്റവും അധമനായിരുന്ന ഔറംഗസീബിനെ വാനോളം പുകഴ്ത്താനും ജലീൽ മടിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചരിത്ര വിശകലനങ്ങളിൽ പലതും വർഗ്ഗിയ വിഷം പുരണ്ടതാണ്.


പിണറായി വിജയൻ നയിച്ച രണ്ടു കേരള യാത്രകളിൽ പാർട്ടി അംഗമല്ലാത്ത ജലീലിനെ ഏഴംഗ ജാഥാ സംഘത്തിൽ ഉൾപ്പെടുത്തിയത് സി പി എം പോഷക സംഘടനയായ കേരള പ്രവാസിസംഘത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും എം എൽ എ യുമായിരുന്ന മഞ്ഞളാംകുഴി അലിയെ മറി കടന്നുകൊണ്ടായിരുന്നു. അദ്ദേഹത്തിന് മന്ത്രി സ്ഥാനവും നൽകിയില്ല. 2016 ൽ എളമരം കരീമിന് ബേപ്പൂർ സീറ്റ് നിഷേധിച്ചത് കെ.ടി ജലീലിന് മന്ത്രി സ്ഥാനം നൽകുന്നതിനാണ്. തദ്ദേശ സ്വയംഭരണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ പ്രമുഖ വകുപ്പുകളാണ് ജലീലിന് നൽകിയത്. മന്ത്രിയെന്ന നിലയിൽ പ്രോട്ടോക്കേൾ ലംഘിച്ച് വിദേശ രാജ്യങ്ങളുമായി മമതാബന്ധം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. ഷാർജ ഭരണാധികാരിയുമായുള്ള കൂടികാഴ്ചകളിൽ പങ്കെടുത്ത ഏക മന്ത്രിസഭാംഗമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ജലീലിനെ തള്ളിപ്പറയാതെ തോളിലേറ്റി കൊണ്ടു നടക്കുന്നത്.

 


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ