തിരുവനന്തപുരം: പത്ത് വർഷത്തെ പരിചയം. അഞ്ച് വർഷത്തെ പ്രണയം. കാത്തിരിപ്പുകൾക്കൊടുവിൽ മനുവും ശ്യാമയും ഒന്നായി. ട്രാൻസ്ജെൻഡർമാരായ മനുവും ശ്യാമയും പ്രണയദിനത്തിലാണ് വിവാഹിതരായത്. രണ്ട് പേരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂർ സ്വദേശിയായ മനു ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവ് ആണ്. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ഡജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ–ഓർഡിനേറ്ററാണ് ശ്യാമ. തിരുവനന്തപുരം സ്വദേശിയാണ് ശ്യാമ എസ് പ്രഭ. 10 വർഷത്തിലേറെയായി പരിചയമുണ്ടെങ്കിലും 2017ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. സ്ഥിര ജോലി നേടി, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയശേഷം വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ആ കാത്തിരിപ്പാണ് ഇന്ന് സഫലമായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.