തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദേശങ്ങളുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സ്വകാര്യ ബസുകളുമായി മത്സരയോട്ടവും അമിതവേഗവും പാടില്ല. ബ്രീത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിൽ കെഎസ്ആർടിസി സോഷ്യൽ മീഡിയ പേജിൽ ഇറക്കിയ ഡ്രൈവർമാർക്കുള്ള വീഡിയോയിലാണ് ഗതാഗതമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎസ്ആർടിസി ബസ് ഓടിക്കുമ്പോൾ ഇരുചക്രവാഹന യാത്രക്കാരുമായി മത്സരം വേണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുതെന്നും ഡ്രൈവർമാർക്ക് നൽകിയ നിർദേശത്തിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നു. അമിതവേഗവും മത്സരയോട്ടവും വേണ്ടെന്നും സമയക്രമം പാലിക്കാൻ ഷെഡ്യൂൾ കൃത്യമായി ശ്രദ്ധിച്ചാൽ മതിയെന്നും ഗണേഷ് കുമാർ പറഞ്ഞു.


ALSO READ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് പ്രസവവേദന; നേരെ ആശുപത്രിയിലേക്ക്, ബസിൽ തന്നെ പ്രസവം


ബ്രീത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറഞ്ഞു. അപകട നിരക്കും മരണനിരക്കും കുറയ്ക്കാൻ കഴിഞ്ഞു. റോഡിൻ്റെ ഇടതുവശത്ത് തന്നെ ബസ് നിർത്തണം. എതിരെ വരുന്ന ബസ്സുമായി സമാന്തരമായി നിർത്തരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. നമ്മുടെ റോഡിൻ്റെ പരിമിതികൾ പരിഗണിച്ചുവേണം ഡ്രൈവർമാർ ബസ് ഓടിക്കേണ്ടത്.


സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സ്കൂട്ടർ യാത്രക്കാരെ പരിഗണിക്കണം. ശ്രദ്ധാപൂർവ്വം ബസ്സ് ഓടിച്ചാൽ അപകടങ്ങൾ ഇനിയും കുറയ്ക്കാൻ കഴിയും. റോഡിൽ കെഎസ്ആർടിസി ജീവനക്കാർ സർക്കസ് നടത്തേണ്ട കാര്യമില്ലെന്നും മന്ത്രി വീഡിയോയിൽ പറയുന്നുണ്ട്. നേരത്തെ കണ്ടക്ടർ വിഭാഗത്തിന് മന്ത്രി നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവർ വിഭാഗത്തിന് നിർദേശം നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.