Onam 2021 : സാമ്പത്തിക പ്രതിസന്ധി ഓണം അലവന്‍സും ശമ്പള അഡ്വാന്‍സും നല്കാൻ സർക്കാർ സഹായം തേടി തിരുവിതാംകൂര്‍ ദേവസ്വം
എല്ലാവർഷവും ശമ്പള അഡ്വാൻസ് 15000 രൂപയും ഉത്സവബത്ത 2500 രൂപയും 4000 രൂപ ബോണസും നൽകാറുണ്ട്.
THiruvanathapuram : കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ഓണം അലവന്‍സും ശമ്പള അഡ്വാന്‍സും സർക്കാർ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ചരിത്രത്തിൽ തന്നെ ഉണ്ടായത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് ദേവസ്വം ബോർഡ് എന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ദേവസ്വം ബോർഡിൻറെ പക്കൽ 5 കോടി രൂപ മാത്രമാണ് ഉള്ളതെന്നും അറിയിച്ചിട്ടുണ്ട്.
സാധാരണഗതിയിൽ സർക്കാർ ജീവനക്കാർക്ക് തുല്യമായി ശമ്പള വ്യവസ്ഥകളാണ് ദേവസ്വം ബോർഡിനും ഉള്ളത്. എല്ലാവർഷവും ശമ്പള അഡ്വാൻസ് 15000 രൂപയും ഉത്സവബത്ത 2500 രൂപയും 4000 രൂപ ബോണസും നൽകാറുണ്ട്. എല്ലാവർഷവും ഓണത്തിന് ഒരാഴ്ച മുമ്പാണ് നൽകുന്നത്. എന്നാൽ ഇത്തവണ സർക്കാർ സഹായമില്ലാതെ ഇത് നല്കാൻ ആവില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.
ഇപ്പോൾ നിലവിലുള്ളത് 5 കോടി രൂപയാണ്. ഓണ ആനുകൂല്യങ്ങൾ നല്കാൻ ദേവസ്വം ബോര്ഡിന് 25 കോടി രൂപയെങ്കിലും ആവശ്യമാണ്. ഇതാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ദേവസ്വം ബോര്ഡിന്റെ കൈയിലുള്ള സ്വർണ്ണം പണയം വെക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്. 500 കിലോ സ്വർണ്ണമാണ് പണയം വെക്കാൻ ഒരുങ്ങുന്നത്.
ALSO READ: Niraputhari 2021: ശബരിമലയിൽ നിറപുത്തരി ആഗസ്റ്റ് 16-ന്,ഭക്തർക്ക് നെൽക്കതിരുകൾ കൊണ്ടുവരാൻ അനുവാദമില്ല
മുമ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തിരുവിതാകൂർ ദേവസ്വം ബോർഡ് (Travancore Devasom Board) ക്ഷേത്രങ്ങളിൽ നടത്തിവരുന്ന വഴിപാടുകളുടെ നിരക്ക് കൂട്ടാൻ തീരുമാനിച്ചിരുന്നു. നിരക്ക് വര്ധിപ്പിക്കണയുള്ള ശുപാർശ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും അറിയിച്ചിരുന്നു.
ഹൈകോടതിയുടെ (Highcourt) അംഗീകാരം ലഭിച്ചാൽ മാത്രമേ ഇതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. ശബരിമലയിൽ നിന്നുള്ള വരുമാനം ആയിരുന്നു ദേവസ്വം ബോർഡ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നതിനാൽ സാധാരണയായി കിട്ടിയിരുന്ന വരുമാനം ലഭിച്ചില്ല.
ALSO READ: Sabarimala: കർക്കിടക മാസ തീർത്ഥാടനത്തിനായി ഭക്തർ എത്തിത്തുടങ്ങി
അതുകൂടാതെ കോവിഡ് (Covid 19) രോഗബാധ പടർന്ന് പിടിച്ച സാഹചര്യത്തിൽ ക്ഷേത്രങ്ങൾ അടച്ചിട്ടതും, ഭക്തർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതും ദേവസ്വം ബോർഡിന് കനത്ത പ്രതിസന്ധി നേരിടാൻ കാരണമായി. നിത്യേന ഉള്ള ആവശ്യങ്ങൾക്കും പണം തികയാതെ വന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനും ബോർഡ് തീരുമാനിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...