2023 Travel Destinations: 2023ൽ യാത്രകൾ ഒന്നുമില്ലേ? ഈ സ്ഥലങ്ങൾ നിങ്ങൾ കണ്ടിരിക്കണം; ലിസ്റ്റിൽ ഇടം നേടി കേരളവും
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്ന 52 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളവും ഇടം നേടിയിരിക്കുന്നത്. ലിസ്റ്റിൽ 13ാം സ്ഥാനത്താണ് കേരളം.
യാത്രകൾ എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. നന്നായി പ്ലാൻ ചെയ്ത് ഒരു ട്രിപ്പ് പോകുന്നവരും ഒന്നും പ്ലാൻ ചെയ്യാതെ പെട്ടെന്ന് ഒരു ദിവസം യാത്ര പോകുന്നവരും നമുക്കിടയിലുണ്ട്. വിദേശത്ത് പോകാൻ താൽപര്യപ്പടുന്ന ഒരുപാട് പേരുണ്ട്. എന്നാൽ സ്വന്തം നാട്ടിൽ തന്നെ നമ്മൾ അറിയാത്ത കാണാത്ത ഒരുപാട് സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യാനുണ്ട്. അത് പലപ്പോഴും നമ്മൾ തേടി കണ്ടുപിടിക്കുക തന്നെ വേണം. 2023 തുടക്കമാണിത്. ഈ വർഷം ചെയ്യേണ്ട യാത്രകളെ കുറിച്ച് ഇപ്പോഴേ ചിലർ ഒക്കെ ഒരു ഐഡിയ ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ ആ ലിസ്റ്റിലേക്ക് ചേർക്കാൻ 52 സ്ഥലങ്ങളുടെ പട്ടിക നൽകിയിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്.
വിദേശ രാജ്യങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ വിദേശ രാജ്യങ്ങൾക്കൊപ്പം നമ്മുടെ കൊച്ചു കേരളവും ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ 52 സ്ഥലങ്ങളുടെ ലിസ്റ്റിൽ 13ാം സ്ഥാനത്താണ് കേരളം ഉള്ളത്. മനോഹരമായ കടല്‍ത്തീരങ്ങൾ, കായലുകൾ, വളരെ രുചികരമായ ഭക്ഷണങ്ങൾ, സാംസ്കാരിക തനിമ എന്നിവ കൊണ്ടെല്ലാം പ്രശസ്തമാണ് കേരളമെന്ന് ന്യൂയോർക്ക് ടൈംസ് കുറിക്കുന്നു. വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ചും സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയെ കുറിച്ചും റിപ്പോർട്ടിൽ പ്രത്യേക പരാമര്‍ശമുണ്ട്.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുന്ന നിരവധി കാര്യങ്ങൾ കേരളത്തിലുണ്ട്. ഹിൽ സ്റ്റേഷനുകൾ, വാണിജ്യ നഗരങ്ങൾ, കുഗ്രാമങ്ങൾ എന്നിവ ഇതിലുൾപ്പെടും. സംസ്ഥാനത്തെ നിരവധി " ഉത്തരവാദിത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ " ഒന്നായ കുമരകത്തെ കുറിച്ചും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. സന്ദർശകർക്ക് കാട് നിറഞ്ഞ കനാലിലൂടെ തുഴയാനും തെങ്ങിൻ നാരിൽ നിന്ന് കയർ കോർക്കാനും ഈന്തപ്പനയിൽ കയറാൻ പഠിക്കാനുമുള്ള അവസരങ്ങൾ ഇവിടെ ഒരുക്കുന്നുണ്ട്. മറവൻതുരുത്തിൽ സന്ദർശകർക്ക് കഥപറച്ചിലിന്റെ പാത പിന്തുടരാനും ഗ്രാമീണ തെരുവ് കലകൾ ആസ്വദിക്കാനും സാധിക്കും. പരമ്പരാഗത ക്ഷേത്ര നൃത്തത്തിന്റെ സായാഹ്ന പ്രകടനത്തിന് സാക്ഷ്യം വഹിക്കുകയം ചെയ്യാം.
2023ൽ സന്ദർശിക്കേണ്ട 52 സ്ഥലങ്ങൾ എന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ ആദ്യം വരുന്നത് ലണ്ടൻ ആണ്. തുടർന്ന് ജപ്പാനിലെ മൊറിയോക്ക മുതൽ ന്യൂ ഹാവൻ വരെയുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർ ഇത് ഒരു ഗൈഡാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...