TMC കേരളയുടെ കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ ആക്ടിങ് ചെയര്‍മാനായി സലീം മാലിക്കിനെ തിരഞ്ഞെടുത്തു
സംസ്ഥാന ചെയര്‍മാനായിരുന്ന സുഭാഷ് കുണ്ടന്നൂർ അന്തരിച്ചതിന് തുടര്‍ന്നുണ്ടായ ഒഴിവലേക്കാണ് സലീം മാലിക്കിനെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരം : ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരളയുടെ കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ ആക്ടിങ് ചെയര്‍മാനായി സലീം മാലിക്കിനെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയര്‍മാനായിരുന്ന സുഭാഷ് കുണ്ടന്നൂർ അന്തരിച്ചതിന് തുടര്‍ന്നുണ്ടായ ഒഴിവലേക്കാണ് സലീം മാലിക്കിനെ തിരഞ്ഞെടുത്തത്.
ഓണ്‍ലൈനിലൂടെ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സി ജി ഉണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡോ. വിജീഷ് സി തിലക് അധ്യക്ഷത വഹിച്ചു. പി ആര്‍ വിജയന്‍, ജൂഡ് ഫെര്‍നാണ്ടസ്, അന്‍വര്‍ ചാപ്പാറ, എം കെ അലി, സിദ്ദിഖ് ഇരുപ്പശ്ശേരി, സുമിത് ലാല്‍, എബിന്‍ റോസ്, ഷൈമോള്‍ ജെയിംസ്, സലീം മാലിക്, മനോജ് കെ കണ്ണൂർ, ഫൗസിയ, ഗിരിജ സുമിത്, ജയരാജ് നിലമ്പൂര്‍, പ്രസാദ് കെ ജോണ്‍, ജിനോ ജോസ്, റിയാസ് മാള,എന്‍ ബാലകൃഷ്ണന്‍, സുനില്‍ പോള്‍, ബിന്ദു കുമളി, റഷീദ കെ കെ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ALSO READ : കോൾ ദീദി സേവ് ഇന്ത്യ എന്ന TMC ക്യാമ്പയിന്റെ സംസ്ഥാനതല സമിതി വിപുലപ്പെടുത്തി
ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ സംസ്ഥാന തല സമിതി വിപുലപ്പെടുത്തിയത്. അന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷ് കുണ്ടന്നൂര്‍ ചെയര്‍മാനായും സി ജി ഉണ്ണി ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.