Tripunithura Election Case: കെ ബാബുവിന് ആശ്വാസം; തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Tripunithura Election Case Updates: തൃപ്പൂണിത്തുറയിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജാണ് കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
തിരുവനന്തപുരം: തൃപ്പൂണിത്തറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ധാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പിന് കെ ബാബു മതചിഹ്നം ദുരൂപയോഗം ചെയ്തു എന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. തൃപ്പൂണിത്തറയിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജാണ് കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു, താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്ല്യമാണെന്ന് കാണിച്ച് പ്രചാരണം നടത്തി എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളാണ് എം സ്വരാജിന്റെ പരാതിക്ക് പരാതിയിൽ പരമാർശിച്ചിരിക്കുന്നത്.
ALSO READ: നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്...! ഇത്തവണ ലക്ഷ്യം അനന്തപുരി
ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് അഭ്യർത്ഥിക്കരുതെന്ന ചട്ടം കെ ബാബു ലംഘിച്ചുവെന്നും, അതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നുമായിരുന്നു സ്വരാജിന്റെ ആവശ്യം. ഈ വാദങ്ങൾ നിലനില്ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കെ ബാബുവിന്റെ തടസവാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധിയ്ക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഫലം ഉണ്ടായില്ല.
2021ൽ നടന്ന തിരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ കെ ബാപു പരാജയപ്പടുത്തിയത്. തിരഞ്ഞെടുപ്പിന് പിന്നാലെ 2021 ജൂണിൽ സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. രണ്ട് വർഷത്തിനും പത്ത മാസങ്ങൾക്കും ശേഷമാണ് ഇപ്പോൾ കേസിൽ നിർണ്ണായകമായ വിധി വന്നിരിക്കുന്നത്. 1991 മുതൽ 2011 വരെ തൃപ്പൂിത്തറയിൽ തുടർച്ചയായി എം എൽ എ ആയാ കോൺഗ്രസ് നേതാവായിരുന്നു എം ബാബു. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ സ്വരാജിനോട് തോറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.