തിരുവനന്തപുരം:  നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ ഒാഫീസ്  അറ്റന്റന്റ് അറസ്റ്റിലായി. നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവാണ് അറസ്റ്റിലായത്. കേസ് വിവാദമായതോടെ ബിജു ഒളിവിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നഗരസഭയുടെ വിവിധ സോണുകളായ നേമം ആറ്റിപ്ര ശ്രീകാര്യം എന്നിവിടങ്ങളിൽ നിന്നായി ഏതാണ്ട് 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പാണ് നടത്തിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. പ്രതി ബിജുവിനെ കല്ലറയിൽ നിന്നാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. സംഭവത്തിൽ നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ തിരുവനന്തപുരം കോർപറേഷൻ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. 


ALSO READ : COVID Death Help Line : കോവിഡ് മരണം സംബന്ധിച്ചുള്ള അപ്പീലിലെ സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍


നഗസഭയുടെ വിവിധ സോണൽ ഓഫീസുകളിലായി പൊതുജനങ്ങൾ അടക്കുന്ന കരം കോർപറേഷൻറെ അക്കൗണ്ടിലേക്ക് അടക്കാതെ ക്രമക്കേട് നടത്തുകയായിരുന്നു. കേസിലെ നഗരസഭാ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ ഇനിയും പിടികൂടാനുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക