കണ്ണന് ഗോപിനാഥന് ഭയന്നോടിയോ?സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം
പൗരത്വ നിയമ ഭേദഗതിയില്‍ കണ്ണന് ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം അതിന് തയ്യാറായില്ല എന്ന ശ്രീജിത്ത് പണിക്കരുടെ ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറയാന്‍ തുടങ്ങിയത്.
പൗരത്വ നിയമ ഭേദഗതിയില്‍ കണ്ണന് ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം അതിന് തയ്യാറായില്ല എന്ന ശ്രീജിത്ത് പണിക്കരുടെ ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറയാന്‍ തുടങ്ങിയത്.
രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിലെ നിത്യ സാനിധ്യമാണ് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതു പ്രവര്‍ത്തനത്തിനിറങ്ങിയ കണ്ണന് ഗോപിനാഥന്.പോപ്പുലര്‍ ഫ്രെണ്ട് പോലുള്ള തീവ്ര സ്വാഭാവ മുള്ള സംഘടനകളുടെ വേദികളില്‍ കണ്ണന് ഗോപിനാഥന് സ്ഥിരം സനിധ്യവുമാണ്.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കണ്ണന് ഗോപിനാഥന് 5 ചോദ്യങ്ങള്‍ ചോദിച്ചു,ഈ വിഷയത്തില്‍ ഒരു സംവാദത്തിന് വന്നാല്‍ ആ 5 ചോദ്യങ്ങളും കൂടുതല്‍ ചോദ്യങ്ങളും ചര്‍ച്ച ചെയ്യാമെന്നും കണ്ണന് ഗോപിനാഥന് ട്വിറ്ററില്‍ കുറിച്ചിരുന്നു.ചര്‍ച്ച ടെലിവിഷന്‍ വഴി ആളുകള്‍ ആള്ക്കാര് കാണുന്നതിനുള്ള സൗകര്യം ചെയ്യാമെന്നും ശ്രീജിത്ത് പണിക്കര്‍ മറുപടി നല്കി.എന്നാല്‍ ടെലിവിഷനിൽ വരാൻ താൽപര്യമില്ലെന്ന്. ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും കുറെയധികം നാൾ കഴിഞ്ഞേ വരൂവെന്നും പറഞ്ഞു. കാത്തിരിക്കാൻ ഞാൻ തയ്യാർ ആണെന്നും വരുന്ന സമയം അറിയിക്കാനും ഞാൻ പറഞ്ഞു. അദ്ദേഹം ഒഴിഞ്ഞുമാറി. ശ്രീജിത്ത് പണിക്കര്‍ പറയുന്നു..
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ,
എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ണന് ഗോപിനാഥന്റെ പിന്മാറ്റം ട്രോളുകളുടെ രൂപത്തില്‍ നിറയുകയാണ്.