തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ലെ ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് മുതൽ ജൂലൈ 31 വരെ ഏർപ്പെടുത്തി.   52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരോധനം (Trolling Ban ) ജൂൺ ഒൻപത് അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെയാണ്.  സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.  യോഗത്തിൽ മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൻമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പോലീസ് മേധാവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തിരുന്നു. 


Also Read: Kerala COVID Update : വീണ്ടും ഉയർന്ന് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്; 24,166 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ശതമാനം


തീരുമാനത്തിന് ശേഷം ജൂൺ ഒൻപതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് നിർദ്ദേശമുണ്ട്.  ട്രോളിംഗ് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടോയെന്ന കാര്യം മറൈൻ എൻഫോഴ്‌സ്‌മെന്റും, കോസ്റ്റൽ പോലീസും ഉറപ്പാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  


ട്രോളിംഗ് നിരോധന സമയത്ത് സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. അതുപോലെ സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുകവിതരണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. 


Also Read: Bank Holidays: ജൂണിൽ 9 ദിവസം ബാങ്ക് അവധിയായിരിക്കും, list ശ്രദ്ധിക്കുക 


 


കടൽ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ബയോമെട്രിക് ഐഡി കാർഡ്, ആധാർ കാർഡ് , ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.  അതുപോലെ രക്ഷാ പ്രവർത്തനങ്ങൾ വേണ്ടിവരുമ്പോൾ ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പോലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി അറിയിച്ചു. 


ഇത് കൂടാതെ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനുമുമ്പ് അന്യസംസ്ഥാന ബോട്ടുകളോട് കേരളതീരം വിട്ടുപോകുന്നത് സംബന്ധിച്ച നിർദ്ദേശം ജില്ലാ കളക്ടർമാർ നൽകണമെന്നും അറിയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.