Priyanka Gandhi: വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകൻ; എംടിയുടെ വിയോഗത്തിൽ പ്രിയങ്ക ഗാന്ധി
MT Vasudevan Nair Death: സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിൻ്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയെയാണ് നമുക്ക് നഷ്ടമായതെന്ന് പ്രിയങ്ക ഗാന്ധി.
കോഴിക്കോട്: മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനവുമായി വയനാട് എം പി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി എക്സിലൂടെ കുറിച്ചിട്ടുണ്ട്.
Also Read: 'എൻ്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു';എം ടിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി
സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിൻ്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയെയാണ് നമുക്ക് നഷ്ടമായതെന്നും കേരളത്തിന്റെ പൈതൃകവും മനുഷ്യവികാരങ്ങളുടെ ആഴവും ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിൻറെ കൃതികളെന്നും പ്രിയങ്ക കുറിച്ചിട്ടുണ്ട്. കലയുടെയും സാഹിത്യത്തിന്റെയും ഉത്തമ സംരക്ഷകനായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണെന്നും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചനമറിയിക്കുന്നുവെന്നും പ്രിയങ്ക കുറിച്ചിട്ടുണ്ട്.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വിടപറഞ്ഞത്. എംടി എന്ന രണ്ടക്ഷരങ്ങൾ കൊണ്ട് മലയാള സാഹിത്യത്തിന്റെ തലവര തന്നെ മാറ്റിമറിച്ച മാടത്തു തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായർ 1933 ജൂലൈ 15 നായിരുന്നു ജനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.