കോട്ടയം: വേമ്പനാട്ടുകായൽ കൈകാലുകൾ ബന്ധിച്ച് നീന്തി കീഴടക്കി പന്ത്രണ്ടുകാരി. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി  ലയ ബി നായരാണ് കൈകാലുകൾ  ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്തി കീഴടക്കിയത്. നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റേയും പാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടേയും മകളാണ് ലയ. ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്കാണ്  നാലര കിലോമീറ്റർ ദൂരം താണ്ടി ഈ കൊച്ചുമിടുക്കി നീന്തിക്കയറുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 8:30ന് തവണകടവിൽ നിന്നും തുടങ്ങിയ നീന്തൽ ഒമ്പത് 43 ന് വൈക്കം ബീച്ചിൽ ഫിനിഷ് ചെയ്യുമ്പോൾ ആരവങ്ങളോടെയാണ് ലയമോളെ സ്വീകരിച്ചത്.കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കയറി  റെക്കോർഡ് ഇട്ടത് ഒരു മണിക്കൂർ 13 മിനിറ്റ് മാത്രം സമയമെടുത്ത്.


ചിട്ടയായ പരിശീലനവും കോൺഫിഡൻസുമാണ് മികച്ച സമയത്തിനുള്ളിൽ ഈ റെക്കോർഡ് ഇടാൻ കഴിഞ്ഞതെന്ന് ലയയുടെ അച്ഛനും  പരിശീലകനുമായ ബിജു തങ്കപ്പൻ പറഞ്ഞു. കഴിഞ്ഞവർഷം ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടുകായൽ നീന്തി കടന്ന് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ച കരുത്തിലാണ് കേരളത്തിലെ ഏറ്റവും ദൂരക്കൂടുതലുള്ള വേമ്പനാട്ടു കായൽ ഇരു കൈകാലുകളും ബന്ധിച്ച് നീന്തിക്കടക്കാൻ ലയക്ക് ആയത്  


നീന്തൽ തനിക്ക് എളുപ്പമായിരുന്നു എന്നും. കായലിന് നടുക്ക് എത്തിയപ്പോൾ  അടിയൊഴുക്കുള്ളതായി തോന്നിയെന്നും ലയ. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ലയ വേമ്പനാട്ടുകായൽ നീന്തി കീഴടക്കിയത്.  വൈക്കം എംഎൽഎ സി കെ ആശ, കോതമംഗലം എംഎൽഎ ആൻറണി ജോൺ വിവിധ സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ ലയയെ സ്വീകരിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.