തിരുവനന്തപുരം: കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി-20 പ്രവർത്തകൻ കൊല്ലപ്പെട്ടത് സിപിഎമ്മിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പട്ടികജാതി കോളനിയിൽ അതിക്രമിച്ച് കയറി സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് ദീപുവിനെ ആക്രമിച്ചതെന്ന് സതീശൻ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിളക്കണയ്ക്കൽ സമരത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സമരം നടത്തിയതിന് ക്രൂരമായ ആക്രമണമാണ് സിപിഎം നടത്തിയതെന്നും സതീശൻ പറഞ്ഞു.


അതേസമയം, ദീപു ലിവർ സിറോസിസ് രോ​ഗിയാണെന്നും ഇതായിരിക്കാം മരണ കാരണമെന്നും പി.വി. ശ്രീനിജൻ എംഎൽഎ പറഞ്ഞിരുന്നു. ഇതിനെതിരെ ട്വന്റി-20 പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തി. ആശുപത്രി അധികൃതരും കേസ് അട്ടിമറിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ക്രൂരമായ മർദ്ദനമാണ് ദീപുവിന്റെ മർദ്ദനത്തിന് ഇടയാക്കിയതെന്ന് പ്രവർത്തകർ ആരോപിച്ചു. ദീപുവിന്റെ ബന്ധുക്കളും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.


മർദ്ദനത്തെ തുടർന്ന് ദീപുവിന്റെ തലച്ചോറിൽ ശക്തമായ ആന്തരികരക്തസ്രാവം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാൽ വീണ്ടും ആരോഗ്യ നില വഷളായി. തുടർന്ന്, ദീപുവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടർന്നാണ് ആശുപത്രി അധികൃതർ ദീപുവിന്റെ മരണം സ്ഥിരീകരിച്ചത്. ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.


കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജനെതിരെ വിളക്കണക്കൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിപിഎം പ്രവർത്തർ ദീപുവിനെ മർദ്ധിച്ചത്. ട്വന്റി-20 യുടെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെ എംഎൽഎ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്.


മർദ്ദനമേറ്റ ദിവസം ദീപു ചികിത്സ തേടിയിരുന്നില്ല. ഫെബ്രുവരി 14ന് പുലർച്ചയോടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ ദീപുവിനെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് നാല് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.