കൊച്ചി: കൊച്ചിയിലെ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തവരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ഏറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ വര്‍ഗീസ്‌ എന്നിവരാണ്‌  വെടിവച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികള്‍ പേരുകേട്ട ഗുണ്ടാസംഘവുമായി ബന്ധമുള്ളവരാണെന്നും. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍ഗോഡ് സംഘമാണ് ഇവരെ ക്വട്ടേഷൻ ഏല്‍പ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.  


കൊല്ലം സ്വദേശിയായ ഡോക്ടർക്കും ആസൂത്രണത്തിൽ പങ്കുണ്ടെന്ന് ക്രൈബ്രാഞ്ച് പറയുന്നു. പിടിയിലായവരില്‍ നിന്ന് ക്യത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മത്രമല്ല കൂടുതൽ അറസ്റ്റ് ഉടൻ നടന്നേക്കുമെന്നാണ് സൂചന.


കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് ക്രൈംബ്രാ‌ഞ്ചിന്‍റെ കണ്ടെത്തൽ.