കശ്മീരിൽ രണ്ട് ഭീകരരെ ആയുധങ്ങളുമായി പിടികൂടി . 15 തോക്കുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു . തിങ്കളാഴ്ച ശ്രീനഗറിൽ ലഷ്കർ-ഇ-തൊയ്ബ സംഘടനയുടെ രണ്ട് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്തത് . ഇവരുടെ കൈവശം വൻ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി . 15 പിസ്റ്റളുകൾ,30 മാഗസിനുകൾ,300റൗണ്ടുകൾ,1 സൈലൻസർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത് .സംഭവത്തിൽ കസ് രജിസ്റ്റർ ചെയ്തു.അന്വേഷണം പുരോഗമിക്കുകയാണെന്ന് കശ്മീർ പോലീസ്  . 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം കശ്മീരിൽ മയക്കുമരുന്ന് കേന്ദ്രം സൈന്യം തകർത്തിരുന്നു . ബാരാമുള്ളയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് . കേന്ദ്രത്തിൽ നിന്ന് രണ്ട് ഭീകരരെ പീടികൂടി . പരിശോധനയിൽ 1.5 കോടി വില വരുന്ന മയക്കുമരുന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി . പതിവ് പരിശോധനയ്ക്കിടയിലാണ് രണ്ടംഗ സംഘം സേനയുടെ പിടിയിലാവുന്നത് . മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ സൈന്യം ചോദ്യം ചെയ്യുകയായിരുന്നു . 


മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായ നൽകാനാണ് ഉപയോഗിച്ച് വരുന്നതെന്ന് ജമ്മു പോലീസ് വ്യക്തമാക്കി . മയക്കുമരുന്ന് കടത്താനുപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിരുന്നു .


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.