റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ (Accident) രണ്ട് മലയാളി നഴ്സുമാർ കൊല്ലപ്പെട്ടു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മരിച്ചത്. സൗദി അറേബ്യയിലെ തെക്കൻ അതിർത്തി പട്ടണമായ നജ്റാനിൽ (Najran) വച്ചാണ് അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വാഹനത്തിലുണ്ടായ മൂന്ന് പേർക്ക് പരിക്കേറ്റു. സ്നേഹ, റിൻസി, ഡ്രൈവർ അജിത് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് (Nurses) അപകടത്തിൽപ്പെട്ടത്.


ALSO READ: Saudi Arabia കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ ഒഴുവാക്കി, വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കേറ്റ് കൈയ്യിൽ കരുതണം


സ്നേഹ, റിൻസി എന്നിവർ നജ്റാൻ ജനറൽ ആശുപത്രിയിലും അജിത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും (Hospital) ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.