കോഴിക്കോട്: കോഴിക്കോട് രണ്ട് ആരോ​ഗ്യ പ്രവർത്തകർക്ക് കൂടി നിപ രോ​ഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. കേരളത്തിലെ നിപ വ്യാപന സാഹചര്യം കേന്ദ്രം ​ഗൗരവത്തോടെയാണ് കാണുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം തുടര്‍ ഇടപെടലുകള്‍ നടത്തുക. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനൾ ആരോ​ഗ്യ വകുപ്പ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്. 


ALSO READ: വവ്വാലുകളുടെ കോളനികളുള്ള സ്ഥലങ്ങളിൽ പോകരുത്, മരങ്ങൾ മുറിക്കരുത്: നിപ ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി കോഴിക്കോട് കലക്ടർ


അതേസമയം, നിപ്പ രോഗബാധയിൽ സംസ്ഥാനത്തെ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും പങ്കെടുക്കും. വിവിധ വകുപ്പ് മേധാവിമാരും യോഗത്തിൽ സംബന്ധിക്കും. 


നിപ സ്ഥിരീകരിച്ച കോഴിക്കോട്ടെ കൂടുതൽ പഞ്ചായത്തുകൾ കണ്ടെയൻമെന്റ് സോണിന്റെ പരിധിയിലാണ്. ജനങ്ങള്‍ക്ക് വേണ്ടി കോഴിക്കോട് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 


ജാ​ഗ്രതാ നിർദ്ദേശങ്ങൾ


വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങളിൽ പോകരുത്. വവ്വാലുകൾ കടിച്ചതോ അവയുടെ വിസർജ്ജ്യം കലർന്നതോ ആയ പഴങ്ങൾ ഭക്ഷിക്കുകയോ വളർത്ത് മൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തു മൃഗങ്ങളെ മേയാൻ വിടരുത്. വീട്ടുവളപ്പിലെ പഴങ്ങൾ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക. പഴങ്ങളിൽ വവ്വാലോ മറ്റുജീവികളോ കടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം കഴിക്കുക. പഴങ്ങൾ ശുചിയാക്കുമ്പോൾ സോപ്പ് വെള്ളത്തിൽ 10-15 മിനുട്ട് മുക്കി വെക്കുക, തുടർന്ന് ശുദ്ധ ജലത്തിൽ കഴുകി ഉപയോഗിക്കാവുന്നതാണ്. പുറം തൊലിയുള്ള പഴങ്ങൾ തൊലിനീക്കം ചെയ്ത് കഴിക്കുക. റമ്പൂട്ടാൻ പോലെ പുറത്ത് നാരുകളുള്ള പഴങ്ങളുടെ തൊലി വായ് കൊണ്ട് കടിച്ച് നീക്കം ചെയ്യരുത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.