Marijuana Seized: കോട്ടയത്ത് വിദ്യാർഥികൾക്ക് വിൽക്കാനാനെത്തിച്ച കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
Marijuana Seized Kottayam: പാലാ പുലിയന്നൂർ വലിയമറ്റം വീട്ടിൽ വിഎസ് അനിയൻ ചെട്ടിയാർ, പുലിയന്നൂർ കഴുകംകുളം വലിയ പറമ്പിൽ വീട്ടിൽ വിആർ ജയൻ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
കോട്ടയം: പാലാ മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. പാലാ പുലിയന്നൂർ വലിയമറ്റം വീട്ടിൽ വിഎസ് അനിയൻ ചെട്ടിയാർ, പുലിയന്നൂർ കഴുകംകുളം വലിയ പറമ്പിൽ വീട്ടിൽ വിആർ ജയൻ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ALSO READ: പ്രതിഭയുടെ മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്ഐആർ
മുത്തോലി ഭാഗത്ത് എക്സൈസ് സംഘം പരിശോധനയിലാണ് വിൽപ്പനയ്ക്കെത്തിച്ച 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നാല് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജയൻ മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്. ഇയാളുടെ പേരിൽ മറ്റ് നിരവധി ക്രിമിനൽ കേസുകളും നിലവിൽ ഉണ്ട്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.