പാലക്കാട്: കൊപ്പം മുളയന്‍കാവില്‍ വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. താഴത്തെ പുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹം ഇവരുടേതാണോയെന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെ വീടിന്റെ ഉടമസ്ഥന്‍ സ്ഥലത്തെത്തിയപ്പോഴാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. വീടിനുള്ളിൽ നിന്ന് ദുർ​ഗന്ധം ഉണ്ടായതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.


ALSO READ: Accident News: ബസ് കയറാൻ നിന്ന വയോധികൻ ബസിനടിയിൽപെട്ട് മരിച്ചു


ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. വാടക വീട്ടിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് പത്ത് വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരുന്നു. ദമ്പതികൾ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.