പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കൊല്ലത്ത് രണ്ട് വിദ്യാർഥികൾ മരിച്ചു
കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് ഇരുവരും
കൊല്ലം: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു. കാസർകോട് സ്വദേശിയായ അർജുൻ, കണ്ണൂർ സ്വദേശിയായ ഇർഫാൻ എന്നിവരാണ് മരിച്ചത്. കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് ഇരുവരും.
നെടുമൺകാവ് കൽച്ചിറ പള്ളിയ്ക്ക് സമീപത്തെ നെടുമൺകാവ് ആറ്റിൽ വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നിരുന്നു. ഇതറിയാതെ ആറ്റിൽ കുളിക്കാനിറങ്ങിയ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് ഇവർ എത്തിയത്. അർജുനും റിസ്വാനുമാണ് ആദ്യം ആറിൽ ഇറങ്ങിയത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...