Arrest: ആലപ്പുഴയിൽ പരിശോധന; മെത്തഫിറ്റമിനും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
Two youths arrested with drugs in Alappuzha: 8.713 ഗ്രാം മെത്താഫിറ്റമിൻ 284 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
ആലപ്പുഴ: മെത്തഫിറ്റമിനും കഞ്ചാവുമായി ആലപ്പുഴയിൽ രണ്ടു യുവാക്കൾ എക്‌സൈസ് പിടിയിൽ. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ ആറട്ടുവഴി മുറിയിൽ കനാൽ വാർഡിൽ ബംഗ്ലാവ് പറമ്പിൽ ഷാജഹാൻ മകൻ അൻഷാദ് (34/23), അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ നോർത്ത് ആര്യാട് പി ഓ യിൽ എട്ടുകണ്ടത്തിൽ കോളനിയിൽ ബാഷ ബി മകൻ ഫൈസൽ (28/23) എന്നിവരാണ് പിടിയിലായത്.
യുവാക്കളിൽ നിന്ന് 8.713 ഗ്രാം മെത്താഫിറ്റമിൻ, 284 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ജി ജയകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി. എം വി, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ. എച്ച്, അനിൽകുമാർ. റ്റി, ഷഫീക്ക്. കെ.എസ് , എക്സൈസ് ഡ്രൈവർ ഷാജു സി ജി എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഗുരുവായൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന; രണ്ട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
തൃശൂർ: ഗുരുവായൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചു വെച്ചിരുന്നതും പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങളാണ് കണ്ടെടുത്തത്. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കിഴക്കേ നടയിലെ ഹോട്ടൽ സഫയർ, ബസ്റ്റാൻഡ് പരിസരത്തുള്ള ഹോട്ടൽ ടേസ്റ്റ് ആൻഡ് പാലസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ കണ്ടെടുത്തത്.
നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി. കെ. കണ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. നിസാർ, കെ. ബി. സുബിൻ, എം. ഡി. റിജേഷ്, സുജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി. സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിനാൽ ഇനിയും ഗുരുവായൂരിൽ വ്യാപകമായ പരിശോധന നടത്തുമെന്നും സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ക്ലീൻ സിറ്റി മാനേജർ കെ. എസ്. ലക്ഷ്മണൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.