കൊല്ലം: കല്ലടയാറ്റിൽ കമണക്കാട്ടു കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. മഞ്ചള്ളൂർ സ്വദേശി സുജിൻ (20), ബന്ധുവായ കുളക്കട സ്വദേശി നിഖിൽ (20) എന്നിവരാണ് മരിച്ചത്. ആറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു പേരെയും അഗ്നിശമനസേന സ്ഥലത്തെത്തി പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഗ്നിരക്ഷാ സേന അംഗങ്ങളായ സുജിലാൽ, മാനുവൽ, ദിനുകുമാർ, ഹോം ഗാർഡ് നിഷാന്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത് കുമാർ, ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ ബാബുരാജൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സനൽകുമാർ, മിഥുൻ, പ്രവീൺ കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിനോവ്, അജീഷ്, ഹോം ഗാർഡ് രഞ്ജിത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.


തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം; ​ഗോഡൗൺ പൂർണമായും കത്തിനശിച്ചു


തിരുവനന്തപുരം: നരുവാമൂട് അമ്മാനൂർകോണത്ത് ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. ​ഗോഡൗൺ പൂർണമായും കത്തി നശിച്ചു. റിട്ട എസ്ഐ ബാബു എന്ന വിജയൻ നടത്തുന്ന ഫർണിച്ചർ ​ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.


ALSO READ: കണ്ണൂർ പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മരിച്ച നിലയിൽ


നെയ്യാറ്റിൻകര, കാട്ടാക്കട ഫയർ സ്റ്റേഷനുകളിൽ നിന്ന് ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 
വീടിനോട് ചേർന്ന ഒരേക്കർ സ്ഥലത്താണ് ​ഗോഡൗൺ പ്രവർത്തിച്ചിരുന്നത്.


ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും ഉൾപ്പെടെയുള്ള തടി ഫർണിച്ചറുകൾ നിർമിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.