തിരുവനന്തപുരം: മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ നരഹത്യയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ് ഉദയ്പൂരിൽ ഹിന്ദു തയ്യൽക്കാരനെ കടയിൽ കയറി ജിഹാദികൾ ക്രൂരമായി നരഹത്യ ചെയ്തത്. കൊല ചെയ്യപ്പെട്ട കനയ്യ കുമാർ സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും കോൺഗ്രസ് സർക്കാർ അത് അവഗണിച്ചതാണ് മതത്തിന്റെ പേരിൽ ഈ കൊടുംക്രൂരത നടക്കാൻ കാരണമായതെന്നും സുരേന്ദ്രൻ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനിൽ ഭൂരിപക്ഷസമുദായാംഗങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി അക്രമികൾ വീഡിയോ പ്രചരിപ്പിച്ചത് ഗൗരവതരമായ കാര്യമാണ്. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്. സംഘടിത മതവിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി പിണറായി സർക്കാർ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്.- കെ.സുരേന്ദ്രൻ പറഞ്ഞു.


Also Read: Udaipur Murder: വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കും; ഉദയ്പൂർ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി


ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ജിഹാദികൾ ആൾക്കൂട്ട മർദ്ദനത്തിന് വിധേയനാക്കിയിട്ടും സിപിഎം പ്രതികരിക്കാതിരുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ്. ഹിന്ദുവായ ഡിവൈഎഫ്ഐക്കാരനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ജിഹാദികൾ പുറത്തുവിട്ടത് ഉദയ്പൂരിന് സമാനമായ രീതിയിലായിരുന്നു. മറ്റു മതക്കാരെ ഭയപ്പെടുത്താൻ വേണ്ടിയുള്ള ഭീകരവാദ പ്രവർത്തനം തന്നെയാണ് ബാലുശ്ശേരിയിലും ഉദയ്പൂരിലും സംഭവിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.


Udaipur Murder: ജീവന് ഭീഷണിയുണ്ടെന്ന് കനയ്യ ലാൽ പരാതി നൽകിയിരുന്നു; പോലീസ് ജാ​ഗ്രത പുലർത്തിയില്ല, എഎസ്ഐയെ സസ്പെൻഡ് ചെയ്തു


ഉദയ്പൂർ: നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കനയ്യ ലാലിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കനയ്യ ലാൽ മുൻപ് പരാതി നൽകിയിരുന്നതായി പോലീസ്. സംഭവത്തിൽ ജാ​ഗ്രത പുലർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദയ്പൂരിലെ ധൻമൻഡി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ധൻമൻഡി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഭൻവർ ലാലിനെയാണ് സസ്പെൻഡ് ചെയ്തത്. കനയ്യ ലാൽ ടേലി ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.


വധഭീഷണിയുണ്ടെന്ന് കനയ്യ ലാൽ പരാതി നൽകിയിട്ടും എഎസ്ഐ ഭൻവർ ലാൽ ജാഗ്രത പുലർത്തിയില്ലെന്നാണ് ആരോപണം. വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ പതിനഞ്ചിനാണ് കനയ്യ ലാൽ പരാതി നൽകിയത്. രണ്ട് ദിവസത്തിന് ശേഷം ഇക്കാര്യത്തിൽ പരാതി എഴുതി നൽകുകയും ചെയ്തു. പ്രവാചകനെതിരെ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് കൊണ്ട് സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതിന് ശേഷം കനയ്യ ലാലിന് ചില സംഘടനകളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ജൂൺ 15ന് കനയ്യ ലാൽ പരാതി അറിയിക്കുകയും ജൂൺ 17ന് പരാതി എഴുതി നൽകുകയും ചെയ്തു.


നൂപുർ ശർമയെ പിന്തുണയ്ക്കുന്ന വീഡിയോ എട്ട് വയസ്സുകാരൻ മകൻ മൊബൈലിൽ ഗെയിം കളിക്കുന്ന സമയത്ത് അബദ്ധത്തിൽ ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെട്ടതാണെന്നാണ് കനയ്യ ലാലിന്റെ പരാതിയിൽ പറയുന്നത്. കണ്ടാൽ കൊന്നുകളയാൻ ആവശ്യപ്പെട്ട് ചിലർ തന്റെ ചിത്രം ചില സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നതായും കനയ്യ ലാൽ പരാതിയിൽ വ്യക്തമാക്കി. തയ്യൽക്കട തുറക്കരുതെന്ന് ഭീഷണിയുണ്ടെന്നും കനയ്യ ലാൽ പരാതിയിൽ വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.